ആളുകള്‍ക്ക് ഏറെ പരിചിതമായ ഡിജിറ്റല്‍ പണമിടപാടാണ് പേടിഎം.എന്നാല്‍ 2024 ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിര്‍ത്താന്‍ പേടിഎമ്മിനോട് ഉത്തരവിട്ടിരിക്കുകയാണ് റിലര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ.
2024 ഫെബ്രുവരി 29 ന് ശേഷം കസ്റ്റമര്‍ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ (എന്‍.സി.എം.സി കാര്‍ഡുകള്‍) മുതലായവയില്‍ ക്രെഡിറ്റ് ആവാനുള്ള ക്യാഷ്ബാക്കുകളോ റീഫണ്ടുകളോ അല്ലാതെയുള്ള നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ അനുവദിക്കില്ലെന്നാണ് ആര്‍.ബി.ഐയുടെ ഉത്തരവില്‍ പറയുന്നത്.
ഉപഭോക്താവിന്റെ ബാങ്ക് ബാലന്‍സ് തീരുന്നത് വരെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് പണം പിന്‍വലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ഫെബ്രുവരി 29-ന് ശേഷം ഫണ്ട് കൈമാറ്റം ,ബി.ബി.പി.ഒ.യു യു.പി.ഐ സൗകര്യങ്ങള്‍ പോലുള്ള മറ്റ് ബാങ്കിംഗ് സേവനങ്ങളും ബാങ്ക് നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.
മാര്‍ച്ച് മുതല്‍ കൂടുതല്‍ സേവനങ്ങള്‍ വേണ്ട;
പേടിഎമ്മിനോട് ആര്‍.ബി.ഐ ഉത്തരവ്