ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ 3186 യൂണിറ്റ് കേന്ദ്രങ്ങളില്‍ ഗാന്ധി അനുസ്മരണം നടത്തി. ‘ഈശ്വര്‍ അള്ളാ തേരേ നാം ‘ സംഘടിപ്പിച്ച് ഗാന്ധിയുടെ രാമനെ മാറ്റി ഗോഡ്സെയുടെ രാമനെ പ്രതിഷ്ഠിക്കുന്ന വര്‍ഗീയ ഭരണകൂടത്തിനെതിരായ പ്രതിഷേധമായി മാറി. കലാസാംസ്കാരി ക രംഗത്തെ പ്രമുഖരും യുവ പ്രതിഭകളും വിവിധ യൂണിറ്റുകളില്‍ പങ്കാളിയായി ഗാന്ധിയുടെ ഛായചിത്രവും രാം കെ നാം എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും വിവിധ യൂണിറ്റുകളില്‍ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കുന്നുമ്മല്‍ ബ്ലോക്കിലെ മധുക്കുന്ന് യൂണിറ്റില്‍ ജില്ലാ സെക്രട്ടറി പിസി ഷൈജു നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് എല്‍ജി ലിജീഷ് കൊയിലാണ്ടി ബ്ലോക്കിലെ പന്തലായനി നോര്‍ത്ത് യൂണിറ്റിലും സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ കെ എം നിനു ബാലുശ്ശേരി ടൗണ്‍ യൂണിറ്റിലും ദിപുപ്രേംനാഥ് കോഴിക്കോട് സൗത്ത് ബ്ലോക്കിലെ കൊപ്രക്കള്ളി യൂണിറ്റിലും കെ അരുണ്‍ കോഴിക്കോട് ടൗണ്‍ ബ്ലോക്കിലെ പാറോപ്പടി സൗത്ത് യൂണിറ്റിലും പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവര്ത്തകന് ശ്രീചിത്രന്, നാടക നടി ഉഷാചന്ദ്രബാബു എന്നിവര്‍ വിവിധ യൂണിറ്റുകളില്‍ പരിപാടിയില്‍ പങ്കാളിയായി.
ഗാന്ധി അനുസ്മരണം നടത്തി