ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് കോടതി അനുമതി.മസ്ജിദിന് താഴെ സീല്‍ ചെയ്ത സ്ഥലത്ത് ഹിന്ദുക്കള്‍ക്ക് പൂജ നടത്താനാണ് വാരാണസി ജില്ലാ കോടതിയുടെ അനുമതി. നാല് സ്ത്രീകളായിരുന്നു ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. പൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ റിസീവര്‍ക്ക് വാരാണസി ജില്ലാ കോടതി നിര്‍ദേശം നല്‍കി.
ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് പൂജ നടത്താനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ റിസീവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഇതിനുവേണ്ടി ഇരുമ്പുവേലി സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.വിധിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്നും നമസ്‌കാരം നടന്ന മസ്ജിദാണ് ഗ്യാന്‍വ്യാപി.
പൂജ ഏഴു ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നും എല്ലാവര്‍ക്കും ആരാധനയ്ക്കുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പ്രതികരിച്ചു.