ക്ഷേമപെന്‍ഷന്‍ മുടങ്ങിയത്; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ക്ഷേമപെന്‍ഷന്‍ മുടങ്ങിയത്; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ച് പ്രതിഷേധം നടത്തി.ജോസഫ് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി ന്യായീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. ത്മഹത്യ ചെയ്ത ജോസഫിനെ സര്‍ക്കാര്‍ അവഹേളിക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരിന്റെ മുന്‍ഗണന കേരളീയത്തിനും നവകേരള സദസിനുമാണെന്നും ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. യുഡിഎഫ് 18 മാസം ക്ഷേമപെന്‍ഷന്‍ നല്‍കിയില്ലെന്ന ധനമന്ത്രിയുടെ വാദത്തിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കാനും പ്രതിപക്ഷം തീരുമാനിച്ചു.

യുഡിഎഫ് 18 മാസത്തെ ക്ഷേമപെന്‍ഷന്‍കുടിയികയാക്കിയിട്ടുണ്ടെന്ന ഭരണപക്ഷ പ്രചാരണത്തെ വിഷ്ണുനാഥ് രേഖകള്‍ ഉയര്‍ത്തി നേരിട്ടു. ആത്മഹത്യ ചെയ്ത ജോസഫിന് സര്‍ക്കാരില്‍ നിന്ന് കിട്ടിയ ആനുകൂല്യങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ധനമന്ത്രിയുടെ പ്രതിരോധം. തൊഴിലുറപ്പ് കൂലിയായും പെന്‍ഷനായും വര്‍ഷം 52400 രൂപ കൈപ്പറ്റി, സ്വന്തം വീടിന് സമീപം തൊഴിലുറപ്പ് ജോലിക്ക് സൗകര്യം നല്‍കി, വീട്ടിലേക്കുള്ള നടപ്പാത 5 ലക്ഷം മുടക്കി കോണ്‍ക്രീറ്റ് ചെയ്തു.. ധനമന്ത്രി എണ്ണിപ്പറഞ്ഞു. നവംബറിലെയും ഡിസംബറിലെയും പെന്‍ഷന്‍ ജോസഫിന് കിട്ടിയെന്നും വാദിച്ച മന്ത്രി ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര വിരുദ്ധ സമരത്തില്‍ പങ്കെടുക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും പറഞ്ഞു.

വര്‍ഷം 52000 രൂപ കൊണ്ട് ഒരു കുടുംബത്തിന് കഴിയാനാകുമോ എന്നും പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഭരണപക്ഷ ബഹളം മൂലം പല തവണ തടസപ്പെട്ടു. തുടര്‍ന്ന് സ്പീക്കര്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ ബഹളംവെച്ചു. പ്രതിപക്ഷത്തിന്റെ അവഗണിച്ച് നടപടികള്‍ തുടര്‍ന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

 

 

 

 

ക്ഷേമപെന്‍ഷന്‍ മുടങ്ങിയത്; നിയമസഭയില്‍
പ്രതിപക്ഷ പ്രതിഷേധം

 

Share

Leave a Reply

Your email address will not be published. Required fields are marked *