പുസ്തക പ്രകാശനവും, സാഹിത്യ സംഗമവും നടത്തി

പുസ്തക പ്രകാശനവും, സാഹിത്യ സംഗമവും നടത്തി

മന്ദാരം പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ പുസ്തക പ്രകാശനവും, ‘കൃതിയും കര്‍ത്താവും’ കൂട്ടായ്മയുടെ സാഹിത്യ സംഗമവും നടന്നു. കൊല്ലം പത്തനാപുരം ഗാന്ധിഭവനില്‍ സംഘടിപ്പിച്ച ചടങ്ങ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം നിര്‍വഹിച്ചു. മന്ദാരം ബ്രാന്റ് അംബാസിഡറും ചലച്ചിത്ര താരവുമായ രമാദേവി അധ്യക്ഷത വഹിച്ചു.

മന്ദാരം പബ്ലിക്കേഷന്‍ ഡയറക്ടറും എഴുത്തുകാരനുമായ റഷീദ് വെന്നിയൂര്‍ ആമുഖ പ്രഭാഷണവും കവിയും എഴുത്തുകാരനുമായ ഫ്രെഡി പൗലോസ് പുസ്തകങ്ങളെയും പരിചയപ്പെടുത്തി.

ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് നല്‍കിയ ആദരവ് അദ്ദേഹത്തിന്റെ ഭാര്യ പസന്ന രാജന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ചലച്ചിത്ര താരം ടി.പി. മാധവനെ ആദരിച്ചു. മന്ദാരം പബ്ലിക്കേഷന്‍സ് ഗാന്ധിഭവന്‍ ലൈബ്രറിയ്ക്ക് നല്‍കിയ പുസ്തകങ്ങള്‍ ലൈബ്രറി സെക്രട്ടറി ഭുവനചന്ദ്രന്‍ ഏറ്റുവാങ്ങി.

മന്ദാരത്തിന്റെ മൂന്ന് പുസ്തകങ്ങളാണ് പ്രകാശനം നിര്‍വ്വഹിക്കപ്പെട്ടത്.
‘കൃതിയും കര്‍ത്താവും രണ്ടാം ഭാഗം’ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യും, കാവ്യാക്ഷരങ്ങള്‍ ‘ എന്ന പുസ്തകം ഭാഷ പണ്ഡിതനും എഴുത്തുകാരനുമായ കാനം ജയകുമാറും, ഉറവ വറ്റിയ ചോലകള്‍’ അഭിനയത്രിയും എഴുത്തുകാരിയുമായ ഗംഗ കാവാലവും പ്രകാശനം ചെയ്തു.

ഒട്ടേറെ എഴുത്തുകാരെ ആദരിച്ച ചടങ്ങില്‍ ഷാഹിദ കമാല്‍, ഡബിംഗ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹന്‍, ആര്‍ട്ട് ഡയക്റ്റര്‍ ലൗലി ഷാജി, നടി ദിവ്യ, ലോക കേരള സഭ അംഗം പി.കെ. കബീര്‍ സലാല, ശ്യാം കുമാര്‍, എഴുത്തുകാരന്‍ കോയ കെ ശ്രീകൃഷ്ണപുരം, ഷാഹുല്‍ കുന്നിക്കോട്, ജേര്‍ണലിസ്റ്റ് റിയാദ് എസ് ഖാന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

എഴുത്തുകാരി ശരണ്യ ലിജിത്ത് ഈശ്വരപ്രര്‍ത്ഥനയും, കവയത്രിമാരായ അശ്വതി വിഷ്ണു സ്വാഗതവും ശ്രുതി പ്രേം നന്ദിയും പറഞ്ഞു.

 

 

 

 

പുസ്തക പ്രകാശനവും, സാഹിത്യ സംഗമവും നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *