ജിദ്ദ: ഇന്ത്യയുടെ ഏഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസി സമൂഹത്തോടൊപ്പം വിപുലമായി ആഘോഷിച്ചു.
ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.റിപ്പബ്ലിക് ദിനത്തില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് കോണ്‍സുല്‍ ജനറല്‍ ഹൃദ്യമായ ആശംസകള്‍ നേര്‍ന്നു.
ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ക്ഷേമമാണ് കോണ്‍സുലേറ്റിന്റെ പ്രഥമ പരിഗണനയെന്ന് കോണ്‍സുല്‍ ജനറല്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. അതിനുവേണ്ടി മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്ത്യക്കാര്‍ നേരിട്ട് സംവദിക്കുന്ന നിരവധി ഓപ്പണ്‍ ഹൗസുകള്‍ കോണ്‍സുലേറ്റ് ഈ വര്‍ഷം മുഴുവന്‍ നടത്തിയിട്ടുണ്ട്. കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി അവരുടെ പരാതികള്‍ പരിഹരിക്കാന്‍ ജീസാന്‍, നജ്റാന്‍, തബൂക്ക്, മദീന തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് കോണ്‍സുലര്‍ സേവനങ്ങളും ക്ഷേമ സേവനങ്ങളും നല്‍കുന്നതിനായി ‘കോണ്‍സുലേറ്റ് ഓണ്‍ വീല്‍സ്’ പ്രോഗ്രാമിന് കീഴില്‍ കോണ്‍സുലര്‍ സന്ദര്‍ശനങ്ങള്‍ നടത്തി. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിച്ച എല്ലാ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുടെയും അംഗങ്ങളുടെയും വിലപ്പെട്ട സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു
ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ സന്ദേശം കോണ്‍സുല്‍ ജനറല്‍ സദസില്‍ വായിച്ചു.
ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലിയായി ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളും ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍നിന്നുള്ളവരും പങ്കെടുത്തു.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്
റിപ്പബ്ലിക് ദിനം ആഘോഷിച്ചു