ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ തീരുമാനിച്ചു കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി മമത ബാനര്‍ജിയെ കാണും. വിട്ടുവീഴ്ചചെയ്തും സഖ്യം സാധ്യമാക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. ബംഗാളില്‍ പ്രവേശിച്ച രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ മമതയെ കണ്ട് ഭാരത് യാത്രയിലേയ്ക്ക് ക്ഷണിക്കും. ഒപ്പം സീറ്റ് വിഭജനകാര്യത്തിലും ചര്‍ച്ച നടത്തും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും മമതയുമായി ബന്ധപ്പെടും.
കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമതയുടെ പ്രസ്താവന കോണ്‍ഗ്രസ് ഗൗരവത്തിലെടുക്കുന്നുണ്ട്.
ആറ് സീറ്റ് വേണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് മാത്രം നല്‍കാമെന്ന് മമതയും നിലപാടെടുത്തു. നാല് സീറ്റെങ്കിലും ലഭിച്ചാല്‍ വിട്ടുവീഴ്ചയാകാമെന്ന് ദേശീയ നേതൃത്വം നിലപാടെടുക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്
രാഹുല്‍ മമതയെ കാണും