
ഈ രംഗത്തെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫൈഡ് സ്ഥാപനമാണ് പിട്ടാപ്പിള്ളിൽ ഏജൻസീസ്. ഓൺലൈൻ വ്യാപാര രംഗത്തും പിട്ടാപ്പിള്ളിൽ ഏജൻസീസ് സജീവമാണ്. ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഗൃഹോപകരണങ്ങൾ നേരിട്ട് കണ്ട് വാങ്ങുന്നതിനും, വീടുകളിൽ എത്തിച്ച് കൊടുക്കുന്നതിനും അതിന്റെ തുടർ സർവീസുകൾ ചെയ്യുന്നതിനുള്ള സൗകര്യവും പിട്ടാപ്പിള്ളി ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
കമ്പനികളുടെ നിശ്ചിത വാറണ്ടി പീരിയഡിന് ശേഷവും, ഉത്പന്നങ്ങൾക്ക് വരുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനായി രണ്ട് വർഷത്തെ അധിക വാറണ്ടിയും പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നൽകുന്നുണ്ട്. ഈ അധിക വാറണ്ടി പീരിയഡിൽ ഉൽപന്നങ്ങളുടെ സ്‌പെയർ പാർട്‌സിനോ, സർവീസിനോ ചാർജ്ജ് ഈടാക്കില്ല. മൊബൈൽ, ഐടി രംഗത്തും പിട്ടാപ്പിള്ളിൽ ഏജൻസീസ് ചുവടുറപ്പിച്ചു കഴിഞ്ഞു. എല്ലാ ഷോറൂമുകളിലും ഈ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
ഈ വർഷം തന്നെ ഷോറൂമുകളുടെ എണ്ണം 60 ആയി വർദ്ധിപ്പിക്കാനും, 600 കോടി വിറ്റുവരവ് ഗൃഹോപകരണ രംഗത്ത് നേടാനാണ് പിട്ടാപ്പിള്ളിൽ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ വലിയ 20 ഗൃഹോപകരണ റീട്ടെയ്‌ലേഴ്‌സിൽ ഒന്നാണ് പിട്ടാപ്പിള്ളിൽ ഏജൻസീസ്. ചെയർമാൻ പി.പി.ഔസേപ്പ്, ഫ്രാൻസിസ്, കിരൺ വർഗ്ഗീസ്, ഡോ.പീറ്റർ പോൾ പിട്ടാപ്പിള്ളിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
