കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫിസിലാണ് ചോദ്യംചെയ്യല്‍. 2020ലാണ് ബിനീഷിനെ അറസ്റ്റ് ചെയ്തിരുന്നത്.ഒരു വര്‍ഷത്തെ തടവിനുശേഷമാണ് ജാമ്യം കിട്ടിയത്.
കര്‍ണാടക ഹൈക്കോടതി ബിനീഷ് കോടിയേരിക്കെതിരെയുള്ള വിചാരണക്കോടതി നടപടികള്‍ നേരത്തെ സ്റ്റേ ചെയ്തിരുന്നു. കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ 2020ല്‍ ലഹരിക്കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. ബിനീഷിന്റെ ബെനാമിയാണ് അനൂപെന്നാണ് ഇഡി ആരോപണം.
കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു