എയര്‍ കണ്ടീഷനറുകള്‍ ഘടിപ്പിച്ച മുറികളില്‍ പിന്നീട് എസിയില്ലാതെ കഴിയുക വലിയ പ്രയാസം; പരിഹാരത്തിന് പേറ്റന്റ് നേടി മലയാളി ഡോക്ടര്‍ രാജേഷ് ടി.എന്‍

എയര്‍ കണ്ടീഷനറുകള്‍ ഘടിപ്പിച്ച മുറികളില്‍ പിന്നീട് എസിയില്ലാതെ കഴിയുക വലിയ പ്രയാസം; പരിഹാരത്തിന് പേറ്റന്റ് നേടി മലയാളി ഡോക്ടര്‍ രാജേഷ് ടി.എന്‍

കോഴിക്കോട്: എയര്‍ കണ്ടീഷനറുകള്‍ ഘടിപ്പിച്ച മുറികളില്‍ എസി ഉപയോഗിക്കാത്ത സമയത്ത് സ്വാഭാവികമായ വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിനായുള്ള ഉപകരണത്തിന് പേറ്റന്റ് നേടി മലയാളിയായ ഡോ. രാജേഷ് ടിഎന്‍. എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളില്‍ ഈ ആശയം യാഥാര്‍ഥ്യമായാല്‍ അത് എസി ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് 51 കാരനായ രാജേഷ് ടിഎന്‍ പറയുന്നു.

എയര്‍ കണ്ടീഷനറുകള്‍ ഘടിപ്പിച്ച മുറികളില്‍ പിന്നീട് എസിയില്ലാതെ കഴിയുക വലിയ പ്രയാസമാണ്. വെന്റിലേഷനുകള്‍ അടച്ചിടുന്നതോടെ ആ മുറികളിലെ സ്വാഭാവിക വായുസഞ്ചാരം നിലക്കുന്നു. ഇത് മുറിക്കുള്ളില്‍ ചൂട് നിറയുന്നതിനിടയാക്കുന്നു. പിന്നീട് എസിയില്ലാതെ മുറിയില്‍ ചിലവഴിക്കുന്നത് പ്രയാസകരമാവുന്നു. ഈ പ്രയാസങ്ങള്‍ക്ക് പരിഹാരം അന്വേഷിച്ചാണ് ഡോ. രാജേഷ് പുതിയൊരു ഉപകരണം രൂപകല്‍പന ചെയ്തത്. എസിക്ക് വേണ്ടി വീട്ടിലെ വെന്റിലേഷനുകള്‍ അടയ്ക്കുമ്പോള്‍ ചൂടുകൂടിയ വായു അന്തരീക്ഷത്തിലേക്ക് ഉയരും. മുറിക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന ചൂടുള്ള വായുവും ഈ രീതിയില്‍ മുകളിലേക്ക് ഉയരുകയും മേല്‍ക്കൂരയോട് ചേര്‍ന്നുള്ള വെന്റിലേറ്ററുകള്‍ വഴിയോ വെന്റിലേഷന്‍ ഫാനുകള്‍ വഴിയോ പുറത്തേക്ക് പോവും. അതോടൊപ്പം താഴെയുള്ള ജനാലകള്‍ വഴി പുറത്ത് നിന്നുള്ള തണുത്ത വായ അകത്തേക്ക് പ്രവേശിക്കും. ഇതാണ് മുറികളിലെ സ്വാഭാവിക വായുസഞ്ചാര പ്രക്രിയെന്ന് ഡോ. രാജേഷ് പറയുന്നു.

എയര്‍ കണ്ടീഷനറുകള്‍ ഘടിപ്പിച്ച മുറികളില്‍ പിന്നീട് എസിയില്ലാതെ കഴിയുക വലിയ പ്രയാസം; പരിഹാരത്തിന് പേറ്റന്റ് നേടി മലയാളി ഡോക്ടര്‍ രാജേഷ് ടി.എന്‍

Share

Leave a Reply

Your email address will not be published. Required fields are marked *