അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന നാളെ പൊതു അവധി പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ബാങ്കുകള്‍ അടക്കമുള്ളവ അടഞ്ഞു കിടക്കും. ദിവസ വേതനക്കാരായ ജീവനക്കാര്‍ക്കും അവധി ബാധകമായിരിക്കും. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനം അവധി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ആം ആദ്മി പാര്‍ട്ടി അധികാരത്തിലുള്ള ഡല്‍ഹിയില്‍ നാളെ ഉച്ചയ്ക്ക് രണ്ടര വരെ അവധി നല്കാന് തീരുമാനിച്ചിരുന്നു.
നേരത്തെ 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും 22ന് അവധി പ്രഖ്യാപിച്ചിരുന്നു. ബിജെപി അധികാരത്തിലുള്ള അസമില്‍ നാളെ അവധി നല്‍കിയതിന് പുറമേ രണ്ടര വരെ നോണ്‍ വെജ് ഭക്ഷണങ്ങള്‍ വിളമ്പരുതെന്നും നാലുമണിവരെ കടകള്‍ തുറക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ആര്‍ബിഐ, ആര്‍ബിഐ നിയന്ത്രിയ മാര്‍ക്കറ്റുകള്‍, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയും നാളെ അടഞ്ഞു കിടക്കും. ഗുജറാത്ത്, രാജസ്ഥാന്, ത്രിപുര,ഛത്തീസ്ഗഡ് ഒഡീഷ സര്‍ക്കാരുകളും ഡല്‍ഹി, ജാമിയ സര്‍വകലാശാലകളും നാളെ 2.30 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാമക്ഷേത്രപ്രതിഷ്ഠ; കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും നാളെ അവധി