ബിഷപ്പിന് സൗഹൃദക്കൂട്ടായ്മ യാത്രയയപ്പ് നല്‍കി

ബിഷപ്പിന് സൗഹൃദക്കൂട്ടായ്മ യാത്രയയപ്പ് നല്‍കി

കോഴിക്കോട്: ആഗോള കത്തോലിക്ക-ആംഗ്ലിക്കന്‍ സഭാ ഐക്യ സംവാദത്തില്‍ പങ്കെടുക്കാന്‍ റോമിലേക്ക് പോകുന്ന സിഎസ്‌ഐ മലബാര്‍ മഹായിടവക ബിഷപ്പ് ഡോ.റോയ്‌സ് മനോജ് വിക്ടറിന് കോഴിക്കോട് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്‍കി. കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത ഉദ്ഘാടനം ചെയ്തു. മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡണ്ട് സി.ഇ.ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. സൗഹൃദ കൂട്ടായ്മ ചെയര്‍മാന്‍ കെ.വി.സുബ്രഹ്‌മണ്യന്‍ പൊന്നാടയണിയിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ആര്‍.ജയന്ത്കുമാര്‍, എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.പി.ഉമര്‍ ഫാറൂഖ്, കേരള സര്‍വ്വോദയം സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കെ.എ.അസീസ്, റവ.സി.കെ. ഷൈന്‍, ജീന്‍ മോസസ്സ്, ഏണസ്റ്റ് എടപ്പള്ളി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി യു.അബ്ദുറഹിമാന്‍, ആശംസകള്‍ നേര്‍ന്നു. ബിഷപ് ഡോ.റോയ്‌സ് മനോജ് വിക്ടര്‍ പ്രതിസ്പന്ദനം നടത്തി. സൗഹൃദ കൂട്ടായ്മ ജന.കണ്‍വീനര്‍ ജോയ്പ്രസാദ് പുളിക്കല്‍ സ്വാഗതവും, സിഎസ്‌ഐ മലബാര്‍ മഹായിടവക ലേ സെക്രട്ടറി കെന്നത്ത് ലാസര്‍ നന്ദിയും പറഞ്ഞു.

 

 

 

 

ബിഷപ്പിന് സൗഹൃദക്കൂട്ടായ്മ യാത്രയയപ്പ് നല്‍കി

Share

Leave a Reply

Your email address will not be published. Required fields are marked *