കഥകളിയുടെ ഇതിഹാസം കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മശതാബ്ദി 2024 മെയ് 28നു ആണ്. അദ്ദേഹത്തിന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി 2023 ജൂണ്‍ മാസം മുതല്‍ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ജന്മശതാബ്ദിയാഘോഷത്തിനു തുടക്കം കുറിച്ചു. ചാലക്കുടി നമ്പീശന് സ്മാരക കഥകളി ക്ലബ് ജനുവരി 20നു ശനിയാഴ്ച മുരിങ്ങൂര്‍ കണക്കാംപറമ്പില്‍ മുല്ലക്കല്‍ ഭഗവതി ക്ഷേത്രം ഹാളില്‍ രാവിലെ പത്തു മണിക്ക് നടത്തുന്ന അനുസ്മരണ യോഗത്തില്‍ കഥകളി നിരൂപകനും കലാമണ്ഡലം പ്രവര്‍ത്തക സമിതി അംഗവും ഡീനുമായ ശ്രീ രാജാനന്ദ് അനുസ്മരണ പ്രഭാഷണം നടത്തും. ശ്രീ ടി എ മേനോന് അധ്യക്ഷനാകുന്ന അനുസ്മരണ യോഗത്തിനു ശ്രീ കെ എന്‍ ചന്ദ്രന് സ്വാഗതം പറയും. ശ്രീ എം മുരളീധന് നന്ദി രേഖപ്പെടുത്തും.
തുടര്‍ന്ന് നളചരിതം മൂന്നാം ദിവസം കഥകളിയില്‍ ശ്രീ കലാമണ്ഡലം അരുണ്‍ വാരിയര്‍ (നളനും), ശ്രീ കലാമണ്ഡലം ശ്രീറാം (കാര്‍ക്കോടകനും), ശ്രീ കോട്ടക്കല്‍ ഹരികുമാര്‍ (ബാഹുകനും) ശ്രീ കലാമണ്ഡലം വിഘ്നേശ് (ഋതുപര്ണനും), ശ്രീ കലാമണ്ഡലം സായ് കാര്‍ത്തിക് (ജീവലനും) ശ്രീ കലാമണ്ഡലം കൃഷ്ണദാസ് (വാര്‍ഷ്ണേയനും) ശ്രീ കലാമണ്ഡലം ശബരീനാഥ് *സുദേവനായും), ശ്രീ വിഷ്ണുമോന് (ദമയന്തിയായും), വേഷമിടുമ്പോള്‍ സര്‍വ്വശ്രീ കലാമണ്ഡലം വിനോദ്, കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം കൃഷ്ണകുമാര്‍ (സംഗീതം), സര്‍വ്വശ്രീ സദനം രാമകൃഷ്ണന്, കലാമണ്ഡലം നിധിന് കൃഷ്ണ (ചെണ്ട), സര്‍വ്വശ്രീ കലാമണ്ഡലം അനീഷ്, കലാമണ്ഡലം രാംദാസ് (മദ്ദളം), ശ്രീ ഏരൂര്‍ മനോജ് (ചുട്ടി), ശ്രീ തൃപ്പുണിത്തുറ ശശി മുതല്പേര് അണിയറയിലും പങ്കെടുക്കുന്ന കഥകളിക്കു ചമയ മൊരുക്കുന്നത് ശ്രീഭവാനീശ്വരി കഥകളി യോഗവും ഡീലൈറ് അന്നനാട്ശബ്ദവും വെളിചവും.