കോംട്രസ്റ്റ് കണ്ണാശുപത്രി സില്‍വര്‍ ജൂബിലി ആഘോഷം

കോംട്രസ്റ്റ് കണ്ണാശുപത്രി സില്‍വര്‍ ജൂബിലി ആഘോഷം

കോഴിക്കോട്: പുതിയറയില്‍ 1990 ഫെബ്രുവരിയില്‍ ആരംഭിച്ച കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ 25-ാം വാര്‍ഷികാഘോഷം 20-ാം തിയതി മുതല്‍ ആരംഭിക്കുമെന്ന് കോംട്രസ്റ്റ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20ന് വൈകിട്ട് 6 മണിക്ക് കോംട്രസ്റ്റ് കോമ്പൗണ്ടില്‍ നടക്കുന്ന കുടുംബ സംഗമം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് ഐ പി എസ് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 18ന് ഓഫ്താല്‍മിക് സര്‍ജന്‍സിന് വേണ്ടിയുള്ള ദേശീയ കോണ്‍ഫറന്‍സ് കടവ് റിസോര്‍ട്ടില്‍ നടക്കും. 25 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി കൂടുതല്‍ സൗജന്യ സേവന ചികിത്സാ പദ്ധതികള്‍ നടന്നു വരികയാണ്. കണ്ണൂരിലെ കതിരൂരില്‍ കോംട്രസ്റ്റ് കണ്ണാശുപത്രി ഈ വര്‍ഷം ഉദ്ഘാടനം നടക്കും. കൊടിയത്തൂരിലെ ആശുപത്രി മാര്‍ച്ച് മാസത്തോടെ സമ്പൂര്‍ണ്ണ സംവിധാനങ്ങളോടെ പ്രവര്‍ത്തനമാരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.കെ.കെ.വര്‍മ്മ, എം.ജി.ഗോപിനാഥ്, അഡ്വ.സുനീഷ് മാമിയില്‍, ഡോ.ലൈലാ മോഹന്‍, കെ.വി.എം.അഷ്‌റഫ് പങ്കെടുത്തു.

 

 

 

 

കോംട്രസ്റ്റ് കണ്ണാശുപത്രി
സില്‍വര്‍ ജൂബിലി ആഘോഷം

Share

Leave a Reply

Your email address will not be published. Required fields are marked *