ന്യൂഡല്‍ഹി: രാഷ്ട്രവാദി ജനതാ പാര്‍ട്ടി നവജനശക്തി കോണ്‍ഗ്രസ്സില്‍ ലയിക്കുന്നു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ നവജനശക്തി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ലയന ചര്‍ച്ചക്ക് നേതൃത്വം നല്കി. നിലവില്‍ ബിഹാറില്‍ നിന്നുള്ള അനില്‍ ഭാരതിയാണ് ആര്.ജെ.പിയുടെ ദേശീയ പ്രസിഡന്റ്. ഉത്തര്‍പ്രദേശ് ഡല്‍ഹി ബീഹാര്‍, മദ്ധ്യപ്രദേശ്, തെലിങ്കാന , രാജസ്ഥാന് തുടങ്ങി സംസ്ഥാനങ്ങളില്‍ കമ്മിറ്റികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പുതുമയുള്ള മത നിരപേക്ഷ മതേതരത്വ രാഷ്ട്രീയം ജനങ്ങളോട് തുറന്ന് പറയുക. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുവാന്‍ ,വര്‍ഗീയ രാഷ്ട്രിയത്തെ അകറ്റി നിര്‍ത്താന്‍ ഐക്യം സംരക്ഷിക്കുവാന്‍ കഴിയുന്ന ഒരു ചേരിക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന സംയുക്ത യോഗത്തിലാണ് ലയന തീരുമാനം ഉണ്ടായത്. വരുന്ന ഫെബ്രുവരി മാസം അവസാനവാരം ഡല്‍ഹിയില്‍ ആര് കെ പുരത്ത് ലയന സംമേളനം സംഘടിപ്പിക്കും. പാര്‍ട്ടി ദേശീയ കോര്‍ഡിനേറ്റര്‍ ഷാജി പൂവത്തൂര്‍ പ്രമേയം അവതരിപ്പിച്ചു. വികാസ് യാദവ്, ആര്.കെ. പാട്ടില്‍,അനില്‍ കെ മാത്യു, ബഞ്ചമന്‍, മുഹമ്മദ് മദീന്‍, ദിപ്പള്ളി ദാസ് , രാഹുല്‍ വിശ്വാസ്, സുപ്രദോ മല്‍ഹോത്ര, ദീപക് യാദവ്, സ്നേഹ ദാസ് പാട്ടില്‍, തുടങ്ങി നേതാക്കള്‍ സംസാരിച്ചു.
രാഷ്ട്രവാദി ജനതാ പാര്‍ട്ടി നവജനശക്തി
കോണ്‍ഗ്രസ്സില്‍ ലയിക്കും