ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും; മോട്ടോര്‍വാഹനവകുപ്പ്

ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും; മോട്ടോര്‍വാഹനവകുപ്പ്

സംസ്ഥാനത്ത് നിരത്തില്‍ ഇറങ്ങുന്ന മൂന്നിലൊന്ന് വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഇവയില്‍ ഭൂരിഭാഗവും സ്വകാര്യ- ഇരുചക്രവാഹനങ്ങളായതിനാല്‍ ഇവയ്ക്ക് പിഴചുമത്തുന്നത് ഫലപ്രദമല്ല. പകരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഇന്‍ഷുറന്‍സ് പുതുക്കിയശേഷം വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കാരിന് ശുപാര്‍ശനല്‍കി.

ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്ക് 2000 രൂപ ഇപ്പോള്‍ പിഴ ഈടാക്കുന്നുണ്ട്. ആവര്‍ത്തിച്ചാല്‍ അത് ഇരട്ടിയാക്കും. പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നതാണ് വകുപ്പ് നേരിടുന്ന പ്രധാന പ്രശ്നം. ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായത്തോടെ 14 ജില്ലകളിലും പ്രത്യേക പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഇന്‍ഷുറന്‍സ് വിവരങ്ങള്‍ വാഹനങ്ങളുടെ കേന്ദ്രീകൃത ഡേറ്റാബേസിലേക്ക് ശേഖരിക്കുന്നതിനാല്‍ പരിരക്ഷ ഇല്ലാത്ത വാഹനങ്ങള്‍ രേഖകള്‍ പരിശോധിക്കാതെ തന്നെ തിരിച്ചറിയാനാകും.

 

 

 

ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും;
മോട്ടോര്‍വാഹനവകുപ്പ്

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *