തിരുവനന്തപുരം: എല്ലാ ഏകാധിപതികളും ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ടിട്ടുണ്ട്, ഇക്കാര്യം കേരളത്തിന്റെ അഭിനവ ചക്രവര്‍ത്തി ഓര്‍ക്കണമെന്ന് ജയില്‍ മോചിതനായ യൂത്ത് കോണ്‍ഗ്‌സ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. കറുത്ത കഷ്ണം തുണി കൊണ്ട് ജനാധിപത്യ സമരം നടത്തിയവരാണ് യൂത്ത് കോണ്‍ഗ്രസുകാരെന്നും അതിന്റെ പേരില്‍ മര്‍ദനമേറ്റു, പൊലീസ് കള്ളക്കേസെടുത്തു, കരുതല്‍ തടങ്കലിലാക്കി.താനടക്കം ജയിലില്‍ പോയെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളെ സര്‍ക്കാരില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസിനുണ്ട്.അതുകൊണ്ട് ഒമ്പത് ദിവസമല്ല, 10 വര്‍ഷം ശിക്ഷ ലഭിച്ചാലും പിറകോട്ടില്ല.
‘പൊലീസിലെ ഗുണ്ടാപ്പടയാളികള്‍ക്ക് മുഖ്യമന്ത്രി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുകയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസുകളെടുക്കുകയും ചെയ്യുന്നു.കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. എം.വി ഗോവിന്ദന്റെ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രസ്താവനയിലും രാഹുല്‍ പ്രതികരിച്ചു. എം.വി ഗോവിന്ദനെ താന്‍ വെല്ലുവിളിക്കുന്നു. അദ്ദേഹം നിശ്ചയിക്കുന്ന ദിവസം താന്‍ ചികിത്സയിലുണ്ടായിരുന്ന സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പോകാം. ചികിത്സാ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കാം. നിരുത്തരവാദപരമായ പ്രസ്താവനയാണ് എം.വി ഗോവിന്ദന്റേത്. പിണറായിയെ പാടിപ്പുകഴ്ത്തുന്ന ജോലിയാണ് ഗോവിന്ദനെന്നും രാഹുല്‍ പറഞ്ഞു.
എല്ലാ ഏകാധിപതികളും ചരിത്രത്തില്‍
തമസ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേരളത്തിന്റെ
അഭിനവ ചക്രവര്‍ത്തി ഓര്‍ക്കണം’: രാഹുല്‍ മാങ്കൂട്ടത്തില്‍