തിരിച്ചടിച്ചു പാകിസ്താന്‍; ഇറാനില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തിരിച്ചടിച്ചു പാകിസ്താന്‍; ഇറാനില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാക്കിസ്താനില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ തിരിച്ചടിച്ചു പാക്കിസ്താന്‍. കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി.ഇറാനിലെ ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്കിസ്താന്റെ ആക്രമണം. ആക്രമണത്തില്‍ മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഇറാന്റെ നടപടി പാക്കിസ്താന്റെ പരമാധികാരത്തിലുള്ള കടന്നു കയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍.പ്രമാണങ്ങളുടെയും ലംഘനവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.
ഇറാനിലെ തങ്ങളുടെ പ്രതിനിധിയെ പാകിസ്താന്‍ തിരിച്ചുവിളിച്ചു.

പാകിസ്താനിലെ സുന്നി വിഘടനവാദ ഗ്രൂപ്പായ ജെയ്ഷ് അല്‍ അദ്ല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് കഴിഞ്ഞദിവസം ഇറാന്‍ ആക്രമണം നടത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പാകിസ്താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വാര്‍ ഉള്‍ ഹഖ് കാക്കറും ഇറാന്‍ വിദേശകാര്യമന്ത്രി ആമിര്‍ അബ്ദുല്ലാഹിയനും തമ്മില്‍ ചര്‍ച്ച നടത്തിയ അതേ ദിവസംതന്നെയാണ് പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ ആക്രമണം നടത്തിയത്.

പ്രകോപനമില്ലാതെ വ്യോമാതിര്‍ത്തി ലംഘിച്ച് തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ നടത്തിയ ആക്രമണത്തെ പാകിസ്താന്‍ ശക്തമായി അപലപിച്ചിരുന്നു. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പും നല്‍കിയിരുന്നു.

 

 

 

 

 

തിരിച്ചടിച്ചു പാകിസ്താന്‍; ഇറാനില്‍ ഏഴുപേര്‍
കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Share

Leave a Reply

Your email address will not be published. Required fields are marked *