ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ സ്റ്റേ ചെയ്ത് സുപ്രിംകോടതി. ആര്‍ക്കിയോളജി വകുപ്പിന്റെ സര്‍വേയ്ക്ക് അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിലാണ് കോടതി ഇടപെടല്‍. അഡ്വക്കറ്റ് കമ്മിഷനെ നിയമിച്ച ഉത്തരവാണിപ്പോള്‍ സ്റ്റേ ചെയ്തത്.
ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ നേരത്തെ അലഹബാദ് കോടതി മൂന്നംഗ അഭിഭാഷക കമ്മിഷനെ നിയമിച്ചിരുന്നു. പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി ചിഹ്നങ്ങളും അടയാളങ്ങളുമുണ്ടെന്നും ഇതിന്റെ യഥാര്‍ത്ഥ സ്ഥാനം അറിയാന്‍ അഭിഭാഷക കമ്മിഷനെ നിയമിക്കണമെന്നുമായിരുന്നു ഒരു വിഭാഗം ഹരജിയില്‍ ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ചാണ് ഗ്യാന്‍വാപിക്കു സമാനമായി ഈദ്ഗാഹ് മസ്ജിദിലും സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത്.