ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാലദ്വീപ്. മാര്‍ച്ച് 15-നകം മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയോടെ ആവശ്യപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.88 ഇന്ത്യന്‍ സൈനികരാണ് മാലദ്വീപിലുള്ളത്.
ഇന്ത്യന്‍ സൈന്യത്തിന് മാലദ്വീപില്‍ തുടരാനാവില്ല. ഇത് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവിന്റെയും സര്‍ക്കാരിന്റെയും നയമാണെന്ന് മാലദ്വീപ് പ്രസിഡന്റ് ഓഫീസ് പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും മാലിദ്വീപും തമ്മില്‍ ടൂറിസത്തെചൊല്ലി ഇടഞ്ഞിരുന്നു. അതോടെ നയതന്ത്ര ബന്ധത്തിലും ഉലച്ചില്‍ സംഭവിച്ചു. കൂടാതെ ചൈനയുമായി നല്ല ബന്ധം നിലനിര്‍ത്തുന്ന ഭരണാധികാരിയാണ് മാലി പ്രസിഡണ്ട് മൊഹമ്മദ് മൊയ്‌സു. അഞ്ചു ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനു ശേഷമാണ് മൊ.്‌സു നിലപാട് കടുപ്പിച്ചത്.
ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് മാലിദ്വീപ്