യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയില്‍ സിപിഎം സംസ്ഥാന അധ്യക്ഷന്‍ എം.വി.ഗോവിന്ദനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസയച്ചു. വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.ജാമ്യത്തിനായി രാഹുല്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും പരാജയം മറച്ചുവെയ്ക്കാനും ഹീറോയിസം കാണിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ജയിലില്‍ കിടക്കാന്‍ ആര്‍ജവം കാട്ടണമെന്നുമായിരുന്നു ഗോവിന്ദന്റെ പരാമര്‍ശം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജം ആരോപണം;
നഷ്ടപരിഹാരം തേടി രാഹുല്‍