ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ സ്ഥാപകനായ മെല്‍വിന്‍ ജോണ്‍സിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 7 മുതല്‍ 13 വരെയുള്ള സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനിലെ ആയിരത്തോളം ഹരിതസേനാ പ്രവര്‍ത്തകരെ സമ്മാനക്കിറ്റുകളും ഫലകങ്ങളും നല്കി ആദരിച്ചു. നഗരശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ചെയ്യുന്ന സേവനം സ്തുത്യര്‍ഹമാണെന്ന തിരിച്ചറിവാണ് ഈ ആദരവിന് പ്രേരകമായത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് മാഹി,കോഴിക്കോട് റവന്യൂ ജില്ലകളടങ്ങിയ ലയണ്‍സ് ഡിസ്ട്രിക്റ്റ് 318E യുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് ലയണ്‍സ് ക്ലബ്ബ് കാലിക്കറ്റ് സഫയര്‍ മെമ്പറും അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറിയുമായ സുഭാഷ് നായര്‍ പിഎംജെഎഫ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.ടി.രജീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൂര്യദേവ് എന്ന അംഗപരിമിതിയുള്ള യുവാവിന് ഇലക്ട്രോണിക് വീല്‍ ചെയര്‍ ലയണ്‍സ് പ്രസ്ഥാനം 318E യുടെ സെക്കന്റ് വിഡിജി രവിഗുപ്ത നല്കി.
കോര്‍പ്പറേഷന്‍ കൗണ്‍സലര്‍ അബൂബക്കറും, ഡിസ്ട്രിക്ട് ക്യാബിനറ്റിലെ നേതാക്കളും ആശംസകള്‍ നേര്‍ന്നു.
ഡിസ്റ്റ്രിക്റ്റ് ക്യാബിനറ്റ് സിസെക്രട്ടറി പ്രേംകുമാര്‍ സ്വാഗതവും സഫയര്‍ ക്ലബ്ബ് പ്രസിഡണ്ട് ജാസിര്‍ ചെങ്കള നന്ദിയും പറഞ്ഞു.