ബില്‍കീസ് ബാനു കേസ് നീതിയുടെ ചരിത്ര വിജയം

ബില്‍കീസ് ബാനു കേസ് നീതിയുടെ ചരിത്ര വിജയം

രാജ്യത്ത് നീതി അസ്തമിച്ചിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് സുപ്രിംകോടതിയുടെ ചരിത്രവിധി. 2002ല്‍ ഗുജറാത്തിലുണ്ടായ കലാപത്തിന്റെ തുടര്‍ച്ചയായാണ് അക്രമികള്‍ ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ ഒന്നര വയസുള്ള മകളെ നിലത്തടിച്ച് കൊല്ലുകയും കൂടെയുണ്ടായിരുന്ന ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തത്. ഈ കേസ് അട്ടിമറിക്കാന്‍ വലിയ ഇടപെടലുകളാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. 2002 മാര്‍ച്ച് 4ന് ഇതുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും മാര്‍ച്ച് 25ാം തിയതി തെളിവില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടാക്കുകയായിരുന്നു.
20 വര്‍ഷമാണ് ബില്‍കീസ് ബാനു നീതിക്കായി പോരാടിയത്. 2008 ലാണ് പ്രതികളെ ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2013ല്‍ സുപ്രിം കോടതിയാണ് പ്രതികളെ ഗുജറാത്ത് ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. ജയില്‍ മോചിതരാകാന്‍ പ്രതികള്‍ വളഞ്ഞ വഴികള്‍ സ്വീകരിക്കുകയും, സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്ന സുപ്രിം കോടതി വിധിന്യായത്തില്‍ പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
2022ല്‍ ജയില്‍ മോചിതരായ പ്രതികള്‍ക്ക് വിശ്വഹിന്ദു പരിശത്ത് ഓഫിസില്‍ നല്‍കിയ സ്വീകരണവും വലിയ വിവാദമായിരുന്നു. പ്രതികള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതറിഞ്ഞ് 70ഓളം മുസ്ലിം കുടുംബങ്ങളാണ് വീട് വിട്ട് ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചത്. പ്രതികളെ വീണ്ടും ജയിലിലാക്കിയ സുപ്രിം കോടതി വിധിയിലേക്കെത്തിച്ചെതില്‍ മലയാളിയായ സിബിഐ മുംബൈ യൂണിറ്റ് സൂപ്രണ്ടായിരുന്ന നന്ദകുമാരന്‍ നായരുടെ റിപ്പോര്‍ട്ടും സഹായകരമായി എന്നതില്‍ ഏറെ അഭിമാനിക്കാം. പണത്തിനോ അധികാരത്തിനോ സ്ഥാനമാനങ്ങള്‍ക്കോ പിറകെ പോകാതെ നീതിയുടെ കെടാവിളക്കുകളായ ഉദ്യോഗസ്ഥര്‍ നമുക്കുണ്ടെന്നതും പ്രതീക്ഷാ നിര്‍ഭരമാണ്. ഈ കേസ് പരിഗണിക്കുമ്പോള്‍ സുപ്രിംകോടതി ജിസ്റ്റിസായിരുന്ന കെംഎം ജോസഫിന്റെ വാക്കുകളും ശ്രദ്ധേയമായിരുന്നു. നാളെ നിങ്ങളോ ഞാനോ എന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ വിരമിക്കുന്നത് വരെ ഈ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കുന്നതായി അദ്ദേഹം പരാമര്‍ശം നടത്തിയിരുന്നു. വിധി വന്നതിന് ശേഷം ബില്‍ക്കീസ് ബാനു നടത്തിയ പരാമര്‍ശം രാജ്യത്തെ നിയമവാഴ്ച ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുടെ വാക്കുകളാണ്. രാജ്യത്തിന്റെ നിയമവാഴ്ചക്ക് കരുത്ത് പകരുന്ന ജനവിധിയെ നമുക്ക് മാറോടണക്കാം..

 

ബില്‍കീസ് ബാനു കേസ് നീതിയുടെ ചരിത്ര വിജയം

 

Share

Leave a Reply

Your email address will not be published. Required fields are marked *