സുപ്രീംകോടതി വിധി; ബില്‍ക്കിസ് ബാനുവിന്റെ വീടിന് മുന്നില്‍ പടക്കംപൊട്ടിച്ചും മധുരം നല്‍കിയും ആഘോഷം

സുപ്രീംകോടതി വിധി; ബില്‍ക്കിസ് ബാനുവിന്റെ വീടിന് മുന്നില്‍ പടക്കംപൊട്ടിച്ചും മധുരം നല്‍കിയും ആഘോഷം

ന്യുഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗകേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയതോടെ ബിക്കിസ് ബാനുവിന്റെ വീടിന് മുന്നില്‍ ആഘോഷം. ഗുജറാത്തിലെ ദേവഗന്ധ ബാരിയയിലെ വീടിന് മുന്നിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് സുപ്രീംകോടതി വിധിയിലെ സന്തോഷം പ്രകടിപ്പിച്ചത്.

രണ്ട് പതിറ്റാണ്ടിലേറെയായി ബില്‍ക്കിസ് ബാനു തുടരുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് സുപ്രീംകോടതിയില്‍ നിന്നും നേടിയ വിജയം. കൂട്ടകുരുതിയും ബലാല്‍സംഗവും നടത്തിയ പ്രതികളെ മോചിപ്പിച്ച നടപടി തിരുത്താനും ബില്‍ക്കിസ് ബാനു തന്നെ സുപ്രീംകോടതിയില്‍ നേരിട്ട് പോരിനിറങ്ങുകയായിരുന്നു

5 മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെയും മാതാവിനെയും ബലാല്‍സംഗം ചെയ്യുകയും 14 കുടുംബാംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തത് 2002 മാര്‍ച്ചിലായിരുന്നു. മൂന്നര വയസുകാരിയായ മകളെ കണ്മുന്നിലിട്ട് കല്ലിനിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 2003 ഡിസംബറില്‍ ബില്‍ക്കിസ് ബാനു നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. 2004 ഓഗസ്റ്റില്‍ ബില്‍ക്കിസ് ബാനുവിന്റെ ഹരജിയില്‍, ഗുജറാത്തില്‍ നിന്നും വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റി.

 

സുപ്രീംകോടതി വിധി; ബില്‍ക്കിസ് ബാനുവിന്റെ വീടിന് മുന്നില്‍ പടക്കംപൊട്ടിച്ചും മധുരം നല്‍കിയും ആഘോഷം

 

Share

Leave a Reply

Your email address will not be published. Required fields are marked *