ഫുട്‌ബോള്‍ ഇതിഹാസം മരിയോ സഗാലോ ക്ക് ആദരാജ്ഞലികള്‍

ഫുട്‌ബോള്‍ ഇതിഹാസം മരിയോ സഗാലോ ക്ക് ആദരാജ്ഞലികള്‍

ഫുട്‌ബോളിലെ ഇതിഹാസ തുല്യനായ ഫുട്‌ബോളര്‍ മരിയ സഗാലോ വിട പറഞ്ഞു. ഫുട്‌ബോള്‍ താരമായും, പരിശീലകനായും ബ്രസീല്‍ ടീമിനൊപ്പം നാല് ലോകകപ്പുകളില്‍ അദ്ദേഹം ഉജ്ജ്വല പങ്കാളിത്തമാണ് വഹിച്ചത്. 26-ാം വയസ്സില്‍ ബ്രസീലിയന്‍ ദേശീയ ടീമിലെത്തിയ സഗാലോ 1958,1962 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ കളിക്കാരനായിരുന്നു. 1965ലാണ് അദ്ദേഹം ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നത്. തുടര്‍ന്ന് 38-ാം വയസ്സില്‍ ബ്രസീലിയന്‍ ടീമിന്റെ പരിശീലകനായി. 1970ല്‍ ലോകകപ്പ് ബ്രസീല്‍ നേടിയപ്പോള്‍ അദ്ദേഹം ഹീറോയായി. 1994ല്‍ ബ്രസീല്‍ വീണ്ടും ലോകകപ്പ് നോടുമ്പോഴും പരശീലക സ്ഥാനത്ത് സഗാലോ ഉണ്ടായിരുന്നു. 2002ല്‍ ബ്രസീല്‍ ലോക കപ്പ് നേടിയപ്പോള്‍ ടീമിന്റെ ഉപദേശകനായും സഗാലോ തിളങ്ങി.

1958ല്‍ ലോക കപ്പ് ഫൈനലില്‍ സ്വീഡനെതിരെ ബ്രസീല്‍ നേടിയ അഞ്ചു ഗോളുകളിലൊന്ന് സഗാലോയുടെ ബൂട്ടില്‍ നിന്നാണ് വിരിഞ്ഞത്. ഏതാണ്ട് അരനൂറ്റാണ്ടിലേറെക്കാലമാണ് ദേശീയ ടീമിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചത്. കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയ ആദ്യ ഫുട്‌ബോളര്‍ എന്ന ഖ്യാതി സഗാലോ ക്ക് സ്വന്തമാണ്. ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ബൂട്ടണിഞ്ഞ താരമാണ് സഗോലോ. ആ താരനിരയില്‍ ജീവിച്ചിരിക്കുന്ന അവസാന കണ്ണിയാണ് സഗാലോയുടെ വിടവാങ്ങലിലൂടെ നഷ്ടപ്പെട്ടത്. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ശൈലി മാറ്റി മറിച്ച് ടാക്റ്റീഷ്യനാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം ലോക ഫുട്‌ബോളിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

 

 

 

 

 

ഫുട്‌ബോള്‍ ഇതിഹാസം മരിയോ സഗാലോ ക്ക്
ആദരാജ്ഞലികള്‍

Share

Leave a Reply

Your email address will not be published. Required fields are marked *