ഭക്ഷണം ഔഷധമാണ്. നല്ല ഭക്ഷണം ആകുമ്പോഴാണ് അത് ഔഷധമായി മാറുന്നത്. രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ആരോഗ്യമുള്ള ശരീരമാണ് യുവത്വവും സൗന്ദര്യവും നിലനിര്‍ത്തുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലും ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിലും നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നു. ചര്‍മത്തിന് തിളക്കവും മൃദുത്വവും വേണമെങ്കില്‍ അതിനനുസരിച്ചുള്ള ഭക്ഷണക്രമവും പിന്തുടരേണ്ടതുണ്ട്.
ശരീരഭാരം നിയന്ത്രിക്കാനും ചുളിവുകള്‍ ഇല്ലാതെ ശരീരം യുവത്വത്തോടെ നിലനിര്‍ത്തുന്നതിലും പഴങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണത്തില്‍ ധാരാളമായി പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തന് ഏറെ ഗുണം ചെയ്യും. എന്നാല്‍ യുവത്വം നിലനിര്‍ത്താന്‍ എളുപ്പത്തിലുള്ള മാര്‍ഗമാണ് ജ്യൂസ്. അതായത് എബിസി ജ്യൂസ്.ആപ്പിള്‍, ബീറ്റ്‌റട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നത് കൊണ്ടാണ് ഇതിന് എബിസി ജ്യൂസ് എന്ന്് പറയപ്പെടുന്നത്.
വിറ്റാന്‍ എ, സി എന്നിവയാല്‍ സമ്പന്നമായ ക്യാരറ്റ് ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റി തിളക്കം പ്രദാനം ചെയ്യാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ആപ്പിളും നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് കട്ടാനാണ് ബീറ്റ്‌റൂട്ട് സഹായകരമാകുന്നത്.ഹൃദയാരോഗ്യ സംരക്ഷണത്തിനും തിളക്കമുള്ള ചര്‍മ്മത്തിനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രോഗപ്രതിരോധശേഷി കട്ടാനുമെല്ലാം എബിസി ജ്യൂസ് സഹായിക്കും.
കൂടാതെ ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ കണ്ണിന്റെ ആരോഗ്യത്തിനും എബിസി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഈ ജ്യൂസ് ചര്‍മ്മസംരക്ഷണത്തിന് മികച്ചൊരു ടോണിക്കാണ്.
ജ്യൂസ് തയ്യാറാക്കുന്ന രീതി
ആപ്പിള്‍- ഒന്ന്
ബീറ്റ്റട്ട്-ഒന്ന്
ക്യാരറ്റ് – ഒന്ന്
ആപ്പിളും ബീറ്റ്റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കി കുറച്ച് വെള്ളം ചേര്‍ത്ത് ഇവ മിക്സിയില്‍ അടിച്ചെടുക്കണം. ശേഷം ഇതിലേയ്ക്ക് വേണമെങ്കില്‍ ചെറുനാരങ്ങാനീരോ പുതിനയോ ചേര്‍ക്കാം. ആവശ്യമെങ്കില്‍ തേനും ചേര്‍ക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.രാവിലെയോ വൈകിട്ടോ വെറുംവയറ്റില്‍ കുടിക്കുന്നത് കൂടുതല്‍ നല്ലതാണ്.
ദിവസവും രാവിലെ വെറും വയറ്റില്‍ നെല്ലിക്കാ ജ്യസും ഉത്തമം
വിറ്റാമിന്‍ സി മുതല്‍ നിരവധി പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ഫൈബറും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്കാ ജ്യസ് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും,സന്ധി വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കും. നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തിലെ മറ്റ് പോഷകങ്ങളെ ശരീരത്തിലേയ്ക്ക് വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നതിനും നെല്ലിക്ക സഹായിക്കും.
കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യസ് ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്. നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം, അസിഡിറ്റി എന്നീ പ്രശ്നങ്ങളുള്ളവര്‍ക്ക് വലിയ ആശ്വാസം നല്‍കും. അള്‍സര്‍ ഉള്ളവര്‍ക്ക് ഇത് കുടിക്കുന്നത് നല്ലതാണ്. നെല്ലിക്കയിലെ ഇരുമ്പ് രക്തത്തിലെ ഹീമോഹീമോഗ്ലോബിന്‍ കൂട്ടുന്നതായി പഠനങ്ങള്‍ പറയുന്നു. അതുവഴി വിളര്‍ച്ച തടയാനും ഇവ സഹായിക്കും. അതിലുപരി ചര്‍മ്മത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിര്‍ത്താനും നെല്ലിക്ക ഏറേ ഗുണം ചെയ്യും.
സൗന്ദര്യവും യുവത്വവും നിലനിര്‍ത്താന്‍ കുടിക്കാം കിടിലന്‍ ജ്യൂസ്