ഇടുക്കി: ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം.എം മണി എം.എല്‍.എ. ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ നാറിയാന്നെന്നായിരുന്നു വിവാദ പരാമര്‍ശം. ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ നിയമം പാസാക്കാത്ത നാറിയെ കച്ചവടക്കാര്‍ വിളിച്ചു പുളിശ്ശേരി കൊടുത്ത് സ്വീകരിക്കുന്നത് ശുദ്ധ മര്യാദക്കേടാണ്. ഇതു ശരിയല്ല. ഈ നാറിയെ പേറാന്‍ നിങ്ങള്‍ പോകേണ്ട കാര്യമല്ല. ചെയ്യുന്നത് മര്യാദക്കേടാണ്.
ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ആസനത്തില്‍ ആപ്പടിക്കുന്ന പരിപാടിയാണ് ഗവര്‍ണര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയൊരാളെ പൊന്നുകൊണ്ട് പുളിശ്ശേരി വച്ചു സ്വീകരിക്കുന്നത് മര്യാദക്കേടാണ്. ഗവര്‍ണര്‍ നമുക്കിട്ടു പണിയുന്നു. എന്നിട്ടു നമ്മുടെ സുഹൃത്തുക്കളായ കച്ചവടക്കാര്‍ അദ്ദേഹത്തെ സ്വീകരിക്കുന്നു.
ഭൂപരിഷ്ക്കരണ നിയമം ഭേദഗതി ചെയ്തത് നിയമസഭ പാസാക്കിയതാണ്. അതില്‍ ഗവര്‍ണര്‍ ഒപ്പിടണം. അതു ചെയ്യാത്ത ഗവര്‍ണര്‍ ഇടുക്കിയില്‍ പ്രവേശിക്കുന്നത് ഇവിടത്തെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുന്ന അഞ്ചാംതരം, ഒരുമാതിരി പെറപ്പു പരിപാടിയാണ്. അതു നിസ്സാര കാര്യമല്ല. ഉത്തരേന്ത്യയില്‍ വന്നുകിടക്കുന്ന ഒരുത്തന്. വിവരമില്ലാത്തവനാണെന്നും മണി ആക്ഷേപിച്ചു.
ഒന്‍പതിന് ഇടതുപക്ഷത്തിന്റെ രാജ്ഭവന് മാര്‍ച്ച് നിലനില്‍ക്കെ ഗവര്‍ണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നും എം.എം മണി വിമര്‍ശിച്ചു. ഒന്‍പതിന് തൊടുപുഴയില്‍ നടക്കുന്ന വ്യാപാരി വ്യവസായി സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തുന്നത്. ഇതിനെതിരെ ചൊവ്വാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
‘ഒരുമാതിരി പെറപ്പു പരിപാടി’ ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണ്ണര്‍ നാറിയാണെന്ന്: എംഎം മണി