ധാക്ക: ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ജെസ്സോറില്‍നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോള്‍ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു. പ്രതിപക്ഷം ദേശീയ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ എന്നും സംശയിക്കുന്നുണ്ട്.
ജെസ്സോറില്‍ നിന്ന് തലസ്ഥാനമായ ധാക്കയിലേക്ക് വരികയായിരുന്നു ട്രെയില്‍. ധാക്കയിലെ മെഗാസിറ്റിയില്‍ മെയിന്‍ റെയില്‍ ടെര്‍മിനലിനു സമീപമുള്ള ഗോപിബാഗില്‍വച്ചാണ് ട്രെയിനിന് തീപിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ട്രെയിനിന് തീപിടിക്കുന്നതുകണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനവുമായി എത്തിയത്. നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും തീ അതിവേ?ഗം പടരുകയായിരുന്നെന്നും രക്ഷാപ്രര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു, വിഡിയോ…
#WATCH | A passenger train was set on fire in Bangladesh’s capital Dhaka yesterday (January 5) ahead of the country’s general election this weekend.
At least four people died aboard the intercity train, reports Reuters quoting local newspaper Dhaka Tribune.
(Source: Reuters) pic.twitter.com/FoFZVsqZ6u
— ANI (@ANI) January 6, 2024