ബിജെപിയില്‍ ചേര്‍ന്ന ഫാ.ഷൈജു കുര്യനെ ഓര്‍ത്തഡോക്‌സ് സഭ ചുമതലകളില്‍ നിന്ന് നീക്കി

ബിജെപിയില്‍ ചേര്‍ന്ന ഫാ.ഷൈജു കുര്യനെ ഓര്‍ത്തഡോക്‌സ് സഭ ചുമതലകളില്‍ നിന്ന് നീക്കി

പത്തനംതിട്ട: ബി.ജെ.പി.യില്‍ ചേര്‍ന്ന ഫാ.ഷൈജു കുര്യനെ ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം ചുമതലയില്‍ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു. വൈദികനെതിരെ അന്വേഷണം നടത്താന്‍ കമ്മീഷനെ നിയമിക്കാനും കൗണ്‍സില്‍ ശുപാര്‍ശചെയ്തു. ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ആയിരുന്നു ഫാ. ഷൈജു.ഫാ.ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഷൈജു കുര്യനെതിരായ നടപടിയെന്നാണ് വിലയിരുത്തല്‍. അദ്ദേഹത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ച് പ്രചരിക്കുന്ന സ്ത്രീയുടെ ശബ്ദ സന്ദേശവും നടപടിയിലേക്ക് വഴിവച്ചു. ശബ്ദസന്ദേശം സഭാ വിശ്വാസികള്‍ക്കിടയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു.

നിലയ്ക്കല്‍ ഭദ്രാസനത്തിന് മറ്റൊരു വൈദികനെ വെള്ളിയാഴ്ച മുതല്‍ നിയമിക്കുമെന്ന് ഭദ്രാസന കൗണ്‍സില്‍ കൗണ്‍സില്‍ അറിയിച്ചു. ‘ഫാ.ഷൈജു കുര്യനെതിരായ അന്വേഷണത്തിന് ഒരു കമ്മീഷനെ നിയമിക്കുവാന്‍ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയോട് അപേക്ഷിക്കും. കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തെ ചുമതലകളില്‍ നിന്നും നീക്കി’ – കൗണ്‍സില്‍ വ്യക്തമാക്കി.
വൈദികസ്ഥാനത്തുള്ളവര്‍ അഭിപ്രായം പറയുന്നതിന് മുമ്പ് സഭാ നേതൃത്വത്തില്‍ നിന്നോ ഭദ്രാസന അധ്യക്ഷന്റെയോ അനുമതി വാങ്ങേണ്ടതുണ്ടെന്ന് വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും താത്പര്യങ്ങളുടെ പേരില്‍ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ ചര്‍ച്ചയ്‌ക്കെത്തുന്നത് സഭയുടെ കെട്ടുറപ്പിനെയും അച്ചടക്കത്തേയും ബാധിക്കും. അതിനാല്‍, അത്തരം സമീപനങ്ങളില്‍ നിന്ന് വൈദികര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരും, സഭയില്‍ നിന്നും നിര്‍ദേശിക്കുന്നവരും മാത്രം മാധ്യമങ്ങളില്‍ ചര്‍ച്ചക്ക് പോകുന്ന രീതി തുടരുന്നതാണ് ഏറ്റവും അഭികാമ്യം, ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍ വ്യക്തമാക്കി.

 

 

 

 

ബിജെപിയില്‍ ചേര്‍ന്ന ഫാ.ഷൈജു കുര്യനെ
ഓര്‍ത്തഡോക്‌സ് സഭ ചുമതലകളില്‍ നിന്ന് നീക്കി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *