ക്രിസ്തുമസ് ആഘോഷിച്ചു

ക്രിസ്തുമസ് ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അരങ്ങേറി. ജിദ്ദയിലെ വിവിധ ക്രൈസ്തവ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷങ്ങള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മൊഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു. ക്രിസ്തുമസ് കേക്ക് കട്ടിങ് കോണ്‍സുല്‍ ജനറലിന്റെ പത്‌നി ഡോ. ഷക്കില ഷാഹിദ് ആലം നിര്‍വഹിച്ചു. പുതിയവര്‍ഷത്തെ എതിരേല്‍ക്കാനായി കോണ്‍സുല്‍ ജനറലും പത്‌നിയും ചേര്‍ന്ന് 24 ബലൂണുകള്‍ ആകാശത്തേക്ക് പറത്തി. പ്രോഗ്രാം കണ്‍വീനര്‍ മനോജ് മാത്യു, വി.വി. വര്‍ഗ്ഗിസ്, സുശീല ജോസഫ്, പീറ്റര്‍ റൊണാള്‍ഡ്, ജേക്കബ് ജോര്‍ജച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്രിസ്തുമസ് സന്ദേശം സെബിയച്ചന്‍, പാസ്റ്റര്‍ ഹാനോക് അഭിനയി എന്നിവര്‍ നല്‍കി. ഐസിസി കൊയര്‍ ലീഡര്‍ അജിത് സ്റ്റാന്‍ലിയുടെ നേതൃത്വത്തിലുള്ള ഐസിസി കൊയറിന്റെ സ്വാഗതഗാനത്തോടെ തുടങ്ങിയ പ്രോഗ്രാമില്‍ ജിദ്ദ മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, വേ ഓഫ് ലൈഫ്, മാര്‍ത്തോമാ കോണ്‍ഗ്രിഗെഷന്‍ ജിദ്ദ (നിരണം – മാരാമണ്‍ ഭദ്രാസനം), ഗ്ലോറിയസ് തെലുഗ് ചര്‍ച്ച്, ജിദ്ദ പ്രയര്‍ ഗ്രൂപ്പ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സോളോ സോങ് അവതരിപ്പിച്ച ലിനറ്റെ ജിജുവിനു കോണ്‍സുല്‍ ജനറല്‍ ഉപഹാരം സമ്മാനിച്ചു. ക്രിസ്തുവിന്റെ ജനനത്തെ ദൃശ്യവല്‍ക്കരിച്ചു വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പരിപാടികള്‍ അവതരിപ്പിച്ചു.സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ കരോള്‍ അവതരിപ്പിച്ചു.പരിപാടിയുടെ ഭാഗമായി കോണ്‍സുലേറ്റ് അങ്കണത്തില്‍ ക്രിസ്തുമസ് ഡിന്നറും ഒരുക്കി. പ്രോഗ്രാമിന് ജോസഫ് വര്‍ഗ്ഗിസ്, എന്‍ ഐ ജോസഫ്, ലിജു രാജു, ഷിബു ജോര്‍ജ്ജ്, സുനില്‍ വര്‍ക്കി, തങ്കച്ചന്‍ സാമുവല്‍, തോമസ് പി കോശി, അനില്‍ റോജി മത്തായി, ജോജി ജോര്‍ജ്, റൈജു അലക്‌സ്, ബാബു വര്‍ഗ്ഗിസ്, സോബന്‍ കുമാര്‍, ജോണ്‍സന്‍ വര്‍ഗീസ്, ജിബു ടോം, രാജേഷ് കെ അലക്‌സാണ്ടര്‍, എബി ഫിലിപ്പ്, ജോസ് മാത്യു, തോമസ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

ക്രിസ്തുമസ് ആഘോഷിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *