ജെസ്‌ന തിരോധാനം: കൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തള്ളി സിബിഐ

ജെസ്‌ന തിരോധാനം: കൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തള്ളി സിബിഐ

ജെസ്നയുടെ തിരോധാനം സംബന്ധിച്ചുള്ള കൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തള്ളി സിബിഐ. ജസ്നയെപറ്റി സൂചനയൊന്നും ഇല്ലെന്ന റിപ്പോര്‍ട്ടാണ് സിബിഐ തള്ളിയത്. ഒരു തിരോധാന ക്കേസില്‍ ആദ്യത്തെ 48 മണിക്കൂര്‍ നിര്‍ണായകമാണ്. എന്നാല്‍ ഈ നിര്‍ണായകമായ മണിക്കൂറുകള്‍ പോലീസ് ഫലപ്രദമായി വിനിയോഗിച്ചില്ല. ആ ഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമായിരുന്നുവെന്നും സിബിഐ ആരോപിച്ചു.

പ്രകടിപ്പിക്കുകയായിരുന്നെന്ന് തച്ചങ്കരിയും മൊഴി നല്‍കി. ജെസ്ന മതപരിവര്‍ത്തനം ചെയ്തിട്ടില്ലെന്ന് സിബിഐ അവകാശപ്പെടുന്നു. തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കില്ല. നിരവധി മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പരിശോധിച്ചു. അയല്‍ സംസ്ഥാനങ്ങളിലും മുംബൈയിലും അന്വേഷിച്ചു. ജെസ്ന കോവിഡ് വാക്സിന്‍ എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ പരമാവധി പരിശോധിച്ചു. കേരളത്തിലെ ആത്മഹത്യ നടക്കാറുള്ള മേഖലകളിലും അന്വേഷിച്ചു. പിതാവിനെയും സുഹൃത്തിനെയും ബിഇഒഎസ് പരിശോധന നടത്തി. അവര്‍ പറഞ്ഞ വിവരങ്ങള്‍ സത്യമാണ്. ജസ്ന സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പതിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്നയ്ക്കായി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചെന്ന് സിബിഐ. ഇന്റര്‍പോള്‍ വഴിയാണ് നോട്ടീസ് ഇറക്കിയതെന്നും സിബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

191 രാജ്യങ്ങളിലായിരുന്നു യെല്ലോ നോട്ടീസ് നല്‍കിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അടക്കം മൂന്നു അന്വേഷണ ഏജന്‍സികള്‍, രാജ്യവ്യാപക പരിശോധനകള്‍, സൈബര്‍ ലോകത്തെ അരിച്ചുപെറുക്കല്‍, എന്നിട്ടും അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ജെസ്ന മരിയ ജയിംസ് കാണാമറയത്താണ്. ജെസ്നയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

 

 

ജെസ്‌ന തിരോധാനം: കൈം ബ്രാഞ്ച്
അന്വേഷണ റിപ്പോര്‍ട്ട് തള്ളി സിബിഐ

Share

Leave a Reply

Your email address will not be published. Required fields are marked *