ടെക് മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രിയുടെ ആവശ്യമില്ലെന്ന് ജെനറേറ്റീവ് എഐയിലെ ഐബിഎമ്മിന്റെ ഗ്ലോബല്‍ മാനേജിങ് പാര്‍ട്ട്ണറായ മാത്യു കാന്‍ഡി. എഐ യുഗത്തില്‍ സാങ്കേതികവിദ്യയുടെ മികവായിരിക്കില്ല ആവശ്യം, പകരം സര്‍ഗാത്മകതയും നവീകരണ മികവും പോലുള്ള കഴിവുകളായിരിക്കും മാത്യു വ്യക്തമാക്കി.എഐയുടെ സഹായത്തോടെ ആശയമുള്ള വ്യക്തികള്‍ക്ക് കോഡ് ചെയ്യാതെ തന്നെ ഉത്പന്നങ്ങള്‍ തയാറാക്കാന്‍ സാധിക്കുമെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.
ഏതൊരാള്‍ക്കും ആശയം അവതരിപ്പിക്കാനും അത് പരീക്ഷിക്കാനും നടപ്പിലാക്കാനുമുള്ള സമയം ഇനി അതിവേഗത്തിലാകും. ഇതിനായി ഒരു കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രിയുടെ ആവശ്യമില്ല.ടെക് മേഖലയെ മാത്രമല്ല എഐ ബാധിക്കുക എന്നും മാത്യു ചൂണ്ടിക്കാണിച്ചു. എഐ ഇമേജ് ജനറേഷന്‍ സാങ്കേതികവിദ്യ കലാമേഖലയെ തന്നെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് മാത്യു കൂട്ടിച്ചേര്‍ത്തു. ഒരു ഡിസൈനറുടെ ജോലിക്കായി ഇനി ഒരു ഗ്രാഫിക് ഡിസൈനര്‍ ആകണമെന്നില്ല, ഒരു ആര്‍ട്ട് ഡിഗ്രിയും സ്വന്തമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ടെക് മേഖലയില്‍ ജോലിക്ക് കമ്പ്യൂട്ടര്‍ സയന്‍സ്
ഡിഗ്രി ആവശ്യമില്ല: ഐബിഎം എഐ തലവന്‍