മണിപ്പൂരില്‍ വെടിവയ്പ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു.പട്ടാപ്പകല്‍ റോക്കറ്റ് ലോഞ്ചറുകളുമായി തീവ്ര മെയ്‌തെയ് വിഭാഗം തുറന്ന വാഹനത്തില്‍ ഇംഫാല്‍ നഗരത്തില്‍ പരേഡ് നടത്തിയിരുന്നു. മണിപ്പുരിലെ ഇംഫാല്‍ താഴ്‌വരയില്‍ പുതുവര്‍ഷദിനത്തില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു. തൗബാലിലെ ലിലോങ്ങില്‍ പൊലീസ് യൂണിഫോമിലെത്തിയാണ് തീവ്രമെയ്‌തെയ് സംഘടനയിലെ ആയുധധാരികള്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തത്. ക്ഷുഭിതരായ ആള്‍ക്കൂട്ടം അക്രമികളുടെ രണ്ടു വാഹനങ്ങള്‍ക്ക് തീയിട്ടു.
തൗബാലിലും ഇംഫാല്‍ ഈസ്റ്റിലും ഇംഫാല്‍ വെസ്റ്റിലും കര്‍ഫ്യു ഏര്‍പ്പെടുത്തി. പംഗല്‍ വിഭാഗക്കാര്‍ക്കുനേരെ പ്രത്യക്ഷ ആക്രമണമുണ്ടാകുന്നത് ആദ്യമായാണ്. കഴിഞ്ഞ വര്‍ഷം മേയ് 3ന് ആരംഭിച്ച വംശീയകലാപത്തില്‍ 200ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. അരലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി. എല്ലാവരും സമാധാനം പാലിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞു.
മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്
4 പേര്‍ കൊല്ലപ്പെട്ടു