പുതു വര്‍ഷത്തില്‍ സുപ്രധാന മാറ്റങ്ങളുമായി ബാങ്കിങ് മേഖല

പുതു വര്‍ഷത്തില്‍ സുപ്രധാന മാറ്റങ്ങളുമായി ബാങ്കിങ് മേഖല

ബാങ്കുകളില്‍ 2024 മുതല്‍ യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവന രംഗത്ത് വലിയ മാറ്റങ്ങളാണ് വരുന്നത്. ടാപ് ആന്‍ഡ് പേ, ഹലോ യുപിഐ, തുടങ്ങി നിരവധി മാറ്റങ്ങളാണ് പുതിയ വര്‍ഷം മുതല്‍ നിലവില്‍ വരുന്നത്.

ടാപ് ആന്‍ഡ് പേ

സെപ്റ്റംബറില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിലാണ് യുപിഐ ടാപ് ആന്‍ഡ് പേ ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. യുപിഐ ഉപയോഗിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ പേയ്മെന്റിന് ടാപ് ആന്‍ഡ് പേ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ജനുവരി 31 മുതല്‍ ടാപ് ആന്‍ഡ് പേ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.

ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ടാപ് ആന്‍ഡ് പേ ഉപയോഗിക്കാം. സ്‌കാന്‍ ആന്‍ഡ് പേ, പേ ടു കോണ്‍ടാക്ട് ഓപ്ഷനുകള്‍ക്ക് സമാനമാണ് ടാപ് ആന്‍ഡ് പേയും. ഇതുവഴി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാതെ പണം അയക്കേണ്ടയാളുടെ ഡിവൈസുമായി ടാപ് ചെയ്ത് കൈമാറാന്‍ സാധിക്കും. നിലവില്‍ ഭിം ആപ്പിലും പേടിഎമ്മിലും ലിമിറ്റഡ് യൂസേഴ്‌സിന് ഈ സേവനം ലഭ്യമാണ്.

പേയ്മെന്റ് ആപ്പിന്റെ ഹോം പേജില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍പിസിഐ, യുപിഐ ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും.

യുപിഐ ലൈറ്റ്

ഉപയോക്താക്കള്‍ക്ക് കൂടല്‍ സഹായമാകുന്ന യുപിഐ ലൈറ്റും അടുത്ത വര്‍ഷം മുതല്‍ എല്ലാ പേയ്മെന്റ് ആപ്പുകളിലും ഉപയോഗിക്കാം. 500ന് താഴെയുള്ള പേയ്മെന്റുകള്‍ യുപിഐ ലൈറ്റ് വഴി യുപിഐ പിന്‍ നമ്പര്‍ ഇല്ലാതെ അയക്കാം. 500ന് മുകളിലുള്ള ട്രാന്‍സാക്ഷന് പിന്‍ ആവശ്യമാണ്.

ഹലോ യുപിഐ

ടാപ് ആന്‍ഡ് പേ സംവിധാനത്തിനൊപ്പം മറ്റു ചില യുപിഐ സേവനങ്ങള്‍ക്കു കൂടി അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. ക്രെഡിറ്റ് ലൈന്‍ ഓണ്‍ യുപിഐ, ഹലോ യുപിഐ, ബില്‍പേ കണക്ട് എന്നിവയാണ് പുതുതായി രംഗത്തെത്തുന്നത്.

ഹലോ യുപിഐ വോയ്സ് കമാന്‍ഡ് വഴി പണം അയക്കാനുള്ള സംവിധാനമാണ് സ്മാര്‍ട്ട് ഫോണിലും ഫീച്ചര്‍ ഫോണിലും ഈ സേവനം ലഭ്യമാകും. ഭിം, പേസാപ്പ് ആപ്പുകളിലാണ് സ്മാര്‍ട് ഫോണില്‍ ഈ യുപിഐ സേവനം ലഭ്യമാകുക.

ഒരുവര്‍ഷമായി ട്രാന്‍സാക്ഷന്‍ നടക്കാത്ത യുപിഐ ഐഡികള്‍ ജനുവരി ഒന്നുമുതല്‍ ക്ലോസ് ചെയ്യും. ഡിസംബര്‍ 31 ആണ് ഇത്തരം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ എന്‍പിസിഐ നല്‍കിയിരിക്കുന്ന അവസാന തീയതി.

സിം കാര്‍ഡിന് പേപ്പര്‍ലെസ് കെവൈസി

ജനുവരി ഒന്നുമുതല്‍ സിം എടുക്കാന്‍ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടതില്ല. പകരം, കെവൈസി ഓണ്‍ലൈന്‍ വഴി നല്‍കിയാല്‍ മതിയാകും.

ബാങ്ക് ലോക്കര്‍ എഗ്രിമെന്റ്

ബാങ്ക് ലോക്കര്‍ ഉപയോഗിക്കുന്നവര്‍ നാളെ തന്നെ പുതുക്കിയ ബാങ്ക് ലോക്കര്‍ എഗ്രിമെന്റില്‍ ഒപ്പുവെക്കണം. അല്ലാത്തപക്ഷം ലോക്കറുകള്‍ ജനുവരി ഒന്നുമുതല്‍ മരവിപ്പിക്കും.

പുതു വര്‍ഷത്തില്‍ സുപ്രധാന മാറ്റങ്ങളുമായി ബാങ്കിങ് മേഖല

 

Share

Leave a Reply

Your email address will not be published. Required fields are marked *