ഉത്തര മേഖല ജലോത്സവം നാളെ നാളെ (31ന്)
കോഴിക്കോട്: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സി എച്ച് ക്ലബ് കീഴുപറമ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് ഉത്തരമേഖലാ ജലോത്സവം 31 ന് കോഴിക്കോട് – മലപ്പുറം ജില്ലാ അതിര്‍ത്തിയായ കീഴുപറമ്പ് – എടശ്ശേരി കടവില്‍ നടക്കുമെന്ന് സംഘടകര്‍ അറിയിച്ചു.
വിവിധ കലാരൂപങ്ങള്‍ ഉള്‍പെടുത്തിയുള്ള വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര രാവിലെ 9ന് കിഴുപറമ്പില്‍ നിന്നും ആരംഭിക്കും. കേരളം മുതല്‍ കാശ്മീര്‍ വരെ സാഹസിക സൈക്കിള്‍ യാത്ര നടത്തിയ സഹ്ല പരപ്പന്റെ നേതൃത്വത്തില്‍ മുപ്പതോളം അംഗങ്ങള്‍ അണിനിരക്കുന്ന സൈക്കിള്‍ റാലി ഘോഷയാത്രയെ അനുഗമിക്കും.
പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും.മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിക്കും. ടി.വി ഇബ്രാഹീം എം.എല്‍.എ മുഖ്യാതിഥിയാകും, മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ എ എസ് ഫ്‌ളാഗ് ഓഫ് ചെയ്യും.മലപ്പുറം കോഴിക്കോട് ജില്ലകളിലെ ഇരുപതോളം ക്ലബ്ബുകള്‍ മാറ്റുരക്കുന്ന മത്സരത്തില്‍ ഒമ്പത് അംഗങ്ങള്‍ തുഴയുന്ന ചെറുവള്ളങ്ങളുടെ ആവേശ മത്സരങ്ങളാണ് നടക്കുക.
ഒന്നും രണ്ടും മൂന്നും വിജയികള്‍ക്ക് യഥാക്രമം 35,000,25,000,15,000 രൂപ വീതവും ട്രോഫിയും നല്‍കും.കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷമായി തുടര്‍ന്ന് വരുന്ന മലബാറിലെ ഏറ്റവും വലിയ ജലോത്സവമായ സി.എച്ച് ഉത്തരമേഖലാ ജലോത്സവത്തെ ചാലിയാറിലെ വേള്‍ഡ്കപ്പ് എന്നാണ് ജലോത്സവപ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.
വാര്‍ത്ത സമ്മേളനത്തില്‍ ജലോത്സവ കമ്മറ്റി ട്രഷറര്‍ കെ.സി വഹീദ് റഹ്‌മാന്‍, കണ്‍വീനര്‍മാരായ ചോല ഷമീര്‍, മുഹ്‌സിന്‍ കോളക്കോടന്‍ എന്നിവര്‍ പങ്കെടുത്തു.
ചാലിയാറിലെ വേള്‍ഡ് കപ്പ് ‘ഒരുങ്ങി