സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 36-ാമത് ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് 2,3,4ന്

സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 36-ാമത് ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് 2,3,4ന്

കോഴിക്കോട്: സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഡയമണ്ട് ജൂബിലി മെമ്മോറിയല്‍ 36-ാമത് ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റും 6-ാമത് നവതി മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റും ജനുവരി 2,3,4ന് വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മേഴ്‌സി.കെ.കെ.യും ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എംരാജനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 3ന് കാലത്ത് 11 മണിക്ക് മാതൃഭൂമി ചെയര്‍മാന്‍ പി.വി.ചന്ദ്രന്‍ നിര്‍വ്വഹിക്കും. സിനിമാതാരം ജോയ്മാത്യു മുഖ്യാഥിതിയാവും. 4ന് വൈകിട്ട് 3.30ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എം.കെ.ജയരാജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

സീനിയര്‍ വിഭാഗം വിജയികള്‍ക്ക് എന്‍.ബി.കൃഷ്ണക്കുറുപ്പ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, ജൂനിയര്‍ വിഭാഗത്തിന് പി.വി.ഗംഗാധരന്‍ എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിക്കും. 36-ാമത് ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് ലോഗോ ഇന്ന് പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ കോമത്ത് പ്രകാശനം ചെയ്തു. സീനിയര്‍ വിഭാഗത്തില്‍ 12ഉം, ജൂനിയര്‍ വിഭാഗത്തില്‍ 6ഉം ടീമുകള്‍ പങ്കെട
ുക്കും. കര്‍ണ്ണാടകത്തിലെയും, കേരളത്തിലെയും സ്‌കൂളുകളിലെ ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മേഴ്‌സി.കെ.കെ, ചെയര്‍മാന്‍ അഡ്വ.എം.രാജന്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിനി എം.കുര്യന്‍, ശ്രീകുമാര്‍ കോര്‍മത്ത്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ലില്ലീസ്, പി.ടി.എ പ്രസിഡണ്ട് പ്രമോദ് മേവനാരി, എം.പി.രാമകൃഷ്ണന്‍, സേതുമാധവന്‍, ശ്രീജ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

 

 

 

 

സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
36-ാമത് ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് 2,3,4ന്

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *