കൊച്ചി: സ്വര്‍ണവില സംസ്ഥാനത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 47,120 രൂപയും ഗ്രാമിന് 5,890 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ വില കുതിച്ചതാണ് സംസ്ഥാനത്തും സ്വര്‍ണ വില വര്‍ധിപ്പിച്ചത്. ഡിസംബര്‍ നാലിനായിരുന്നു് സ്വര്‍ണ വില കുതിച്ച് 47, 000 രൂപയിലെത്തിയത്.
നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലിയടക്കം അര ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും. ഡിസംബര്‍ ഒന്നിന് 46,160 രൂപയായിരുന്നു സ്വര്‍ണവില. ഇടക്ക് അല്പം കുറഞ്ഞെങ്കിലും ഈ മാസം 13ന് 45,320 രൂപയിലെത്തിയിരുന്നു. പിന്നീടാണ് വീണ്ടും കുതിച്ചുയര്‍ന്നത്.