കുറഞ്ഞ ബജറ്റില്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള കാറുകള്‍ സ്വന്തമാക്കാനുള്ള അവസരം പാഴാക്കരുത്. എന്‍ട്രി ലെവല്‍ മോഡലുകളില്‍ വരെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള കാറുകള്‍ ഇന്ന് ലഭ്യമാണ്. ഡ്രൈവിങ് കൂടുതല്‍ അനായാസമാക്കാന്‍ സഹായിക്കുന്ന ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള ഏഴു ലക്ഷം രൂപയിലും കുറഞ്ഞ വിലയിലുള്ള മോഡലുകളെ പരിചയപ്പെടാം.

ഏഴു ലക്ഷം രൂപയില്‍ താഴെ വിലക്ക് മൂന്നു ഓട്ടമാറ്റിക് മോഡലുകളുണ്ട് റെനോ ക്വിഡിന്. 1.0 ആര്‍ എക്സ് ടി എ എം ടിക്ക് 6.12ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇന്ധനക്ഷമത 22.3 കിലോമീറ്റര്‍. ക്വിഡ് ക്ലൈംബര്‍ എ എം ടി യുടെ വിലെ 6.33 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മൂന്നാമത്തെ വകഭേദമായ ക്വിഡ് അര്‍ബന്‍ നൈറ്റ് എഡിഷന്‍ എ എം ടിക്ക് 6.39 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്നു. മൂന്നു മോഡലുകളിലും 67 ബി എച്ച് പി, 91 എന്‍ എം ടോര്‍ക്ക്, 999 സിസി പെട്രോള്‍ എന്‍ജിനാണുള്ളത്.
സെലേറിയോയുടെ ഒരൊറ്റ എ എം ടി വകഭേദം മാത്രമാണ് ഏഴു ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുക. സെലേറിയോ വി എക്സ് ഐ, എ എം ടി വേരിയന്റിന് വില 6.38 ലക്ഷം രൂപ മുതലാണ്. 26.68 കിലോമീറ്റര്‍ ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള മോഡലാണിത്. 998 സിസി, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 65 ബി എച്ച് പി കരുത്തും പരമാവധി 89 എന്‍ എം ടോര്‍ക്കും ഉണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള കാറുകളിലൊന്നാണ് മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍. രണ്ട് വാഗണ്‍ ആര്‍ മോഡലുകളിലാണ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും 
ഒരേയൊരു മോഡല്‍ മാത്രമേ ഏഴു ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ടിയാഗോയുടെ ഓട്ടമാറ്റിക് വകഭേദത്തിലുള്ളൂ. 6.95 ലക്ഷം രൂപ വിലയുള്ള എക്സ്ടിഎ എഎംടി ആണ് ടിയാഗോയുടേത്. ലീറ്ററിന് 19 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 84ബിഎച്ച്പി കരുത്തും പരമാവധി 113 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. എബിഎസ്, ഇരട്ട എയര്‍ ബാഗ്, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളും തിയാഗോ നല്‍കുന്നു. 4 സ്റ്റാര്‍ സുരക്ഷയും ടിയാഗോയുടെ മികവിന് തെളിവാണ്. ഇന്ധനക്ഷമത കുറഞ്ഞാലും സൗകര്യങ്ങള്‍ കൂടുതലുള്ളത് ഇതിന്റെ നേട്ടമാണ്.
കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ മൈലേജ്; സ്വന്തമാക്കാം ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ കാറുകള്‍
