അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കാത്ത കോണ്‍ഗ്രസിനെതിരെയാണ് സമസ്ത വിമര്‍ശിച്ചത്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ കോണ്‍ഗ്രസ് ആര്‍ജവം കാണിക്കണമെന്നും കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നതെന്നും സമസ്ത മുഖപത്രമായ സുപ്രഭാതത്തിലൂടെ അവര്‍ ആരോപിച്ചു.
‘പള്ളിപൊളിച്ചടുത്ത് കാലുവയ്ക്കുമോ കോണ്‍ഗ്രസ്’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നടപടിയാണ് അയോധ്യയില്‍ നടക്കുന്നതെന്ന തിരിച്ചറിവ് സിപിഎം നേതാവ് സീതാറാം യെച്ചൂരിയെ പോലെയുള്ളവര്‍ക്കുണ്ടെന്നും അതുകൊണ്ടാണ് ക്ഷണം ലഭിച്ചയുടന്‍ തന്നെ പങ്കെടുക്കില്ലെന്ന് പറയാന്‍ ത്രാണി ഉണ്ടായതെന്നും സമസ്ത പറയുന്നു. ആ ആര്‍ജവവും സ്ഥൈര്യവും സോണിയ ഉള്‍പ്പടെയുള്ള നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കുന്നതിനെതിരെ രൂക്ഷ
വിമര്‍ശനവുമായി സമസ്ത മുഖപത്രം