ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മോദി സര്‍ക്കാര്‍ തന്നെ; അഭിപ്രായസര്‍വേ ഫലം

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മോദി സര്‍ക്കാര്‍ തന്നെ; അഭിപ്രായസര്‍വേ ഫലം

ന്യൂഡല്‍ഹി: ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു നടന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ 295/ 335 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുമെന്ന് എബിപി ന്യൂസ്‌സീ വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പു ഫലം സൂചിപ്പിക്കുന്നു. രാജ്യത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുമായി 13,115 പേരുടെ അഭിപ്രായം ശേഖരിച്ചു നടത്തിയ സര്‍വേയിലാണ് ഈ ഫലം.

‘ഇന്ത്യ’ മുന്നണിക്ക് 165/205 സീറ്റുകള്‍ ലഭിച്ചേക്കാം. ദക്ഷിണേന്ത്യയില്‍ ‘ഇന്ത്യ’ ശക്തമാണെങ്കിലും മറ്റു മേഖലകളില്‍ ബിജെപിക്ക് ഒപ്പമെത്തില്ല. എന്നാല്‍ ബിഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ‘ഇന്ത്യ’യ്ക്കു മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ബിജെപി 22/24 സീറ്റുകള്‍ നേടിയേക്കും. കോണ്‍ഗ്രസിന് 4/6 സീറ്റുകളേ ലഭിക്കൂ.അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും 2024 തിരഞ്ഞെടുപ്പു വരെ ‘ഇന്ത്യ’ മുന്നണി നിലനില്‍ക്കുമെന്നു കരുതുന്നില്ല.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ 47.2% ആളുകളും തൃപ്തരാണ്. 30.2% പേര്‍ ഒരു പരിധിവരെ തൃപ്തരും 21.3% പേര്‍ അതൃപ്തരുമാണ്.

യുട്യൂബില്‍ മോദിക്ക് 2 കോടി വരിക്കാരുണ്ട്.ലോകനേതാക്കളില്‍ കൂടുതല്‍ വരിക്കാരുള്ള ചാനല്‍ മോദിയുടേതാണ്. ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ ആണു രണ്ടാം സ്ഥാനത്ത് 64 ലക്ഷം. മോദിയുടെ ചാനലിനു 450 കോടി വിഡിയോ വ്യൂ ഉണ്ട്.

 

 

 

 

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മോദി സര്‍ക്കാര്‍
തന്നെ; അഭിപ്രായസര്‍വേ ഫലം

Share

Leave a Reply

Your email address will not be published. Required fields are marked *