മാന്നാനം സുരേഷ് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ട്

മാന്നാനം സുരേഷ് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം : ലോഹ്യ കര്‍മ്മസമിതി സംസ്ഥാന പ്രസിഡന്റ്‌റായി മാന്നാനം സുരേഷിനെ തെരഞ്ഞെടുത്തു. ഫിലിം കോ:ഡയറക്ടര്‍, ഗോകുലം മെഡിക്കല്‍ കോളേജ് പേഷ്യന്റ് കോഡിനേറ്റര്‍ ഓഫീസര്‍, സോഷ്യലിസ്റ്റ് ഐക്യ ഫോറം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.കോട്ടയത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രഭാത ഭാരതം പത്രം, സമന്വയ ഭാരതം മാസിക, ഹസ്തിനപുരം സായാഹ്നപത്രം,
പ്രഭാതഭാരതം, സമന്വയ ഭരതം ഓണ്‍ലൈന്‍ ന്യൂസ്, എന്നീ പബ്ലിക്കേഷ നുകളുടെ, ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറും കുടിയാണ് സുരേഷ്. കോട്ടയം, ഏറ്റുമാനൂര്‍, അതിരമ്പുഴ, മാന്നാനം, കൊക്കപ്പള്ളില്‍ വീട്ടില്‍ കെഎം പവിത്രന്‍ന്റെയും സാവിത്രി പവി ത്രന്റെയും പുത്രനാണ്. ഭാര്യ ഷീജാ സുരേഷ് ( അസോസിയേറ്റ്‌പ്രൊഫസര്‍ ശ്രീ ഗോകുലം നഴ്‌സിംഗ് കോളേജ്, വെഞ്ഞാറമൂട്, തിരുവനന്തപുരം ) മക്കള്‍ വിദ്യാര്‍ഥികളായ സവിധന്‍ സുരേഷ്, സരിധന്‍ സുരേഷ്.

 

 

 

 

മാന്നാനം സുരേഷ് ലോഹ്യ കര്‍മ്മ
സമിതി സംസ്ഥാന പ്രസിഡണ്ട്

 

Share

Leave a Reply

Your email address will not be published. Required fields are marked *