കോഴിക്കോട്: ജാനു-കുനിച്ചെക്കന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 20-ാം വാര്‍ഷികം 28ന് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് എലത്തൂര്‍-പുത്തൂര്‍ സിന്ധു ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.ടി.വാസുദേവനും ജന.സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഷിക സമ്മേളനം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ കെ.ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. കെ.ടി.വാസുദേവന്‍ അധ്യക്ഷത വഹിക്കും. മത സൗഹാര്‍ദ്ദവും, ധാര്‍മ്മികതയും വളര്‍ത്തുന്നതിന് അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആചാര്യ എ.കെ.ബി.നായര്‍, ഫാദര്‍ ആല്‍ഫ്രഡ് വടക്കെത്തുണ്ടില്‍ , സയ്യിദ് ഹാഷിംശിഹാബ് തങ്ങള്‍ എന്നിവരെ പുരസ്‌കാരം നല്‍കി ആദരിക്കും. വയോജനങ്ങളെയും ചടങ്ങില്‍ ആദരിക്കും. 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് വയോജന പുനരധിവാസ കേന്ദ്രം ആരംഭിക്കുക, പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക എന്നിവ നടപ്പാക്കുമെന്ന് കെ.ടി.വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി കോര്‍ഡിനേറ്റര്‍മാരായ രാജന്‍ പുഴവക്കത്ത്, കെ.സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംബന്ധിച്ചു.