അത്താണിയില്‍ ഹാര്‍മണി വില്ലേജ് ഒരുങ്ങുന്നു; ധനസമാഹരണവാരം ഡിസംബര്‍ 25 മുതല്‍ 31 വരെ

അത്താണിയില്‍ ഹാര്‍മണി വില്ലേജ് ഒരുങ്ങുന്നു; ധനസമാഹരണവാരം ഡിസംബര്‍ 25 മുതല്‍ 31 വരെ

കോഴിക്കോട് : നിരാലംബരുടെ ആശ്രയമായി പതിറ്റാണ്ടുകളായി നരിക്കുനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ അത്താണി ‘ യില്‍ ഹാര്‍മണി വില്ലേജ് ഒരുങ്ങുന്നു. കുടുംബമായി ജീവിച്ചു ചികിത്സ തേടേണ്ട പരിചരിക്കാന്‍ ആളുകളില്ലാത്തവരെ പുനരധിവസിപ്പിക്കുക എന്നതാണ് ഹാര്‍മണി വില്ലേജിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതി ജനുവരി 15ന് ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി നവംബര്‍ 1 ന് ആരംഭിച്ച  അത്താണി ഫെസ്റ്റ് ഓഫ് ടുഗതര്‍നെസ്സ് ഈ മാസം 31 ന് സമാപിക്കും. 25 മുതല്‍ ധനസമാഹരണ വാരം നടക്കും. വീടുകള്‍, വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 50,000 കവറുകള്‍  ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഇവ 31നകം ശേഖരിക്കും. ധനസമാഹരണം ലക്ഷ്യമിട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി സംഘടിപ്പിക്കുന്ന സ്‌നേഹ വിരുന്നുകള്‍ അത്താണിയുടെ സാമ്പത്തിക ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്തതായി സംഘാടകര്‍ പറഞ്ഞു. വലിയ സാമ്പ ത്തിക ചിലവ് വഹിക്കുന്നതിന് സുമനസ്സുകളുടെ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് വിവിധ ക്യാമ്പയിനുമായി പൊതു ജനങ്ങള്‍ക്കിടയില്‍ അത്താണി സജീവമാകുന്നതെന്ന് ചെയര്‍മാന്‍ എഞ്ചിനീയര്‍ കെ അബൂബക്കര്‍ പറഞ്ഞു. . അത്താണിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഫോണ്‍: 9610091003 ല്‍ ബന്ധപ്പെടേണ്ടതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വി പി അബ്ദുല്‍ ഖാദര്‍, ട്രഷറല്‍ കെ പി എം അബ്ദുല്‍ റസാഖ്, മുനീര്‍ കാരക്കുന്നത്ത്, നൗഷാദ് നരിക്കുനി എന്നിവര്‍ പങ്കെടുത്തു.

 

 

അത്താണിയില്‍ ഹാര്‍മണി വില്ലേജ് ഒരുങ്ങുന്നു; ധനസമാഹരണവാരം ഡിസംബര്‍ 25 മുതല്‍ 31 വരെ

Share

Leave a Reply

Your email address will not be published. Required fields are marked *