കോഴിക്കോട്: ജനകീയ കൂട്ടായ്മയില്‍ പള്ളിക്കണ്ടിയില്‍ കളിസ്ഥലം ഒരുങ്ങുന്നു.ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് തെക്കേ പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി പള്ളിക്കണ്ടി പ്ലേ ഗ്രൗണ്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയില്‍ കളിസ്ഥലം യാഥാര്‍ത്ഥ്യമാകുന്നത്. നവീകരിച്ച പ്ലേ ഗ്രൗണ്ട് നാടിനായി തുറന്നു കൊടുക്കുന്നതിനോടനുബന്ധിച്ച്് 23,24, തീയതികളിലായി തെക്കേപ്പുറം ഏരിയ റസിഡന്‍സ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. 1956 ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ പ്രതിരോധനിര കാക്കുകയും നാലാം സ്ഥാനം നേടിക്കൊടുക്കുകയും ചെയ്ത മലയാളി താരം ഒളിമ്പ്യന്‍ റഹ്‌മാന്റെ പേരിലാണ് ടൂര്‍ണമെന്റിന്റെ ട്രോളിംഗ് ട്രോഫി ഏര്‍പ്പെടുത്തിയത്. 2024 ജനുവരി രണ്ടാം വാരത്തില്‍ പ്രദേശത്തെ കുട്ടികള്‍ക്കായി സൗജന്യ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് നടത്തുവാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.റസിഡന്‍ഷ്യല്‍ അസോസിയേഷനുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നത് കേരളത്തില്‍ ഇതാദ്യമാണെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളായ സി.പി റൗസീഫ് സക്കറിയ പള്ളിക്കണ്ടി, എന്‍.വി സിറാജ് എന്നിവര്‍ പറഞ്ഞു. നവീകരിച്ച പള്ളിക്കണ്ടി പ്ലേ ഗ്രൗണ്ട് നാടിനായി സമര്‍പ്പിക്കുന്ന ചടങ്ങ് ഡിസംബര്‍ 23ന് കാലത്ത് 8 മണിക്ക് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓണ്‍ലൈന്‍നായി ഉദ്ഘാടനം ചെയ്യും.
ജനകീയ കൂട്ടായ്മയില്‍ പള്ളിക്കണ്ടിയില്‍ കളിസ്ഥലം ഒരുങ്ങുന്നു