വാര്‍ഷികാഘോഷവും സര്‍ട്ടിഫിക്കറ്റ് വിതരണവും

വാര്‍ഷികാഘോഷവും സര്‍ട്ടിഫിക്കറ്റ് വിതരണവും

കോഴിക്കോട് : ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് ശാഖയുടെ വാര്‍ഷികാഘോഷവും സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങും കുതിരവട്ടം ദേശാപോഷിണി ഹാളില്‍ നടന്നു. മുസാഫര്‍ അഹമ്മദ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍, എ ജെ ജോണ്‍സണ്‍ എ സി പി കോഴിക്കോട് ട്രാഫിക് സൗത്ത് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. വാര്‍ഷികാഘോഷ പരിപാടിക്ക് പുറമേ സ്ഥാപനത്തിലെ ടെക്‌നിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രോജക്ട് പ്രസന്റേഷന്‍ നിര്‍മ്മിതിയും മാനേജ്‌മെന്റ് വിഭാഗം വിദ്യാര്‍ഥികലുടെ പേപ്പര്‍ പ്രസന്റേഷന്‍ ജ്വാലയും നടന്നു.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് മുതലായ കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച 150 ഓളം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടന്നു. സി ഇ ഒ മുഹമ്മദ് ഷാഫി, ബ്രാഞ്ച് മാനേജര്‍ പ്രേമിഷ നായര്‍, ബി ഡി എം അനീഷ്, ഫാക്കള്‍ട്ടി വിഷ്ണു ഇ വി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

 

വാര്‍ഷികാഘോഷവും സര്‍ട്ടിഫിക്കറ്റ് വിതരണവും

 

Share

Leave a Reply

Your email address will not be published. Required fields are marked *