പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍

പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍

രാഹുല്‍ ഗാന്ധിയും എം.കെ രാഘവനും ഒഴികെ കേരളത്തില്‍
നിന്നുള്ള മുഴുവന്‍ എം.പിമാരും പാര്‍ലമെന്റിനു പുറത്ത്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍.പ്രതിഷേധിച്ച 50 പ്രതിപക്ഷ എം.പിമാരെക്കൂടി ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു
പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ നടപടി തുടരുന്നു. കെ. സുധാകരന്‍, ശശി തരൂര്‍ ഉള്‍പ്പെടെ 50 പ്രതിപക്ഷ എം.പിമാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. രാഹുല്‍ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാരും പാര്‍ലമെന്റിനു പുറത്തായിരിക്കുകയാണ്. ഇതോടെ സസ്‌പെന്‍ഷനിലായ എം.പിമാരുടെ എണ്ണം 141 ആയി.

പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങളെയെല്ലാം തിരഞ്ഞടുപിടിച്ചു സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്കു കടന്നിരിക്കുകയാണ് സ്പീക്കര്‍ ഓം ബിര്‍ല. അടൂര്‍ പ്രകാശ്, അബ്ദുസ്സമദ് സമദാനി എന്നിവരാണ് ഇന്നു നടപടി നേരിട്ട കേരളത്തില്‍നിന്നുള്ള എം.പിമാര്‍. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും സസ്പെന്‍ഡ് ചെയ്തു.

സുപ്രിയ സുലെ ഉള്‍പ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളും സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു നടപടി.കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്യാനായി പ്രമേയം അവതരിപ്പിച്ചത്.

കഴിഞ്ഞ ദിവസം ലോക്സഭയിലും രാജ്യസഭയിലുമായി 78 എം.പിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. 33 എം.പിമാരെ ലോക്സഭയില്‍നിന്നും 45 പേരെ രാജ്യസഭയില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ഇന്നലെ നടപടി നേരിട്ട കേരളത്തില്‍നിന്നുള്ള എം.പിമാര്‍.

ലോക്‌സഭയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ബി.ജെ.പി തങ്ങള്‍ക്ക് ഉത്തരം നല്‍കുക, പാര്‍ലമെന്റില്‍ നിന്ന് ഓടിയൊളിക്കുന്നത് നിര്‍ത്തുക എന്നിങ്ങനെയാണ് എംപിമാര്‍ മുദ്രാവാക്യം മുഴക്കിയത്.

 

 

 

 

Another mass suspension in Parliament

 

Share

Leave a Reply

Your email address will not be published. Required fields are marked *