കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന സെമിനാറിന് മുന്നോടിയായി വന്‍ പൊലീസ് വിന്യാസം. 500 പൊലീസുകാരെ വിന്യസിച്ചു. ക്യാംപസിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് സാന്നിധ്യമുറപ്പിച്ചു്.ഗവര്‍ണറെ സര്‍വകലാശാല സ്വാഗതം ചെയ്യുന്നില്ലെന്നും തിരിച്ചു പോകണമെന്നും സര്‍വകലാശാലയില്‍ എസ്.എഫ്.ഐ ബാനറും പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരായി എസ്.എഫ്.ഐയുടെ പ്രതിഷേധം ഉണ്ടായേക്കാമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സുരക്ഷ വര്‍ധിപ്പിച്ചത്. വൈകിട്ട് ആറേകാലിന് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ്ഹൗസിലെത്തും. ഗവര്‍ണറെ ക്യാംപസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു എസ്.എഫ്.െഎയുടെ വെല്ലുവിളി.വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് ഗവര്‍ണറും പ്രതികരിച്ചിരുന്നു.
അതേസമയം, കോഴിക്കോട് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ മകന്റ വിവാഹം, തിങ്കളാഴ്ച 3.30ന് ഭാരതീയ വിചാരകേന്ദ്രവും സനാതന ധര്‍മ ചെയറും ചേര്‍ന്ന് സര്‍വകലാശാല കോംപ്ലക്‌സില്‍ സംഘടിപ്പിക്കുന്ന സെമിനാറുമാണ് ഗവര്‍ണറുടെ പ്രധാനപരിപാടി.
ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന സെമിനാറിന്;കാലിക്കറ്റ്
യൂണിവേഴ്‌സിറ്റിയില്‍ വന്‍ പൊലീസ് വിന്യാസം