കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ അന്വേഷണവുമായി മുന്‍മന്ത്രി തോമസ് ഐസക്കിനെതിരെ അന്വേഷണ തുടര്‍ച്ചയുമായി ഇ.ഡി.്. അടുത്തയാഴ്ച തോമസ് ഐസക്കിന് പുതിയ നോട്ടീസയക്കാനാണ് ഇ.ഡിയുടെ തീരുമാനം. ചോദ്യംചെയ്യല്‍ നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡി.ക്ക് നിയമോപദേശം ലഭിച്ചതെന്നും ഹൈക്കോടതി ഉത്തരവ് അനുകൂലമാണെന്നുമാണ് ഇ.ഡി.യുടെ വിലയിരുത്തല്‍.
മുമ്പ് തനിക്കും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും തോമസ് ഐസക്കിനും ഇ.ഡി. അയച്ച നോട്ടീസ് നിയമപരമല്ലെന്ന വാദമുന്നയിച്ചാണ് നോട്ടീസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. പോരായ്മകളുണ്ടെന്ന വിലയിരുത്തലിനു ശേഷം ആദ്യംനല്‍കിയ സമന്‍സുകളെല്ലാം പിന്‍വലിക്കുകയാണെന്ന് ഇ.ഡി. കോടതിയെ അറിയിക്കുകയും ചെയ്തു. അത് രേഖപ്പെടുത്തി കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
അടുത്തയാഴ്ച സമന്‍സ് അയക്കാനാണ് തീരുമാനം. ചോദ്യം ചെയ്യലുള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോകും.
വിദേശത്ത് മസാലബോണ്ടിറക്കിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇ.ഡി. നടത്തുന്നത്. ആര്‍.ബി.ഐ.യുടെയുള്‍പ്പടെ നിലപാട് തേടിയപ്പോള്‍ മസാലബോണ്ടിറക്കാന്‍ അനുമതി നല്‍കിയെങ്കിലും ഫെമ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ലംഘനമുണ്ടായോ എന്ന് നോക്കേണ്ടത് ഇ.ഡി. യിടെ ഉത്തരവാദിത്തമാണെന്നായിരുന്നു ആര്‍.ബി.ഐ.യുടെ നിലപാട്.
കിഫ്ബി മസാലബോണ്ട്: തോമസ് ഐസക്കിനെതിരെ അന്വേഷണ തുടര്‍ച്ച