ആധാറിന്റെ പേരില്‍ പണം വാങ്ങുന്നുണ്ടോ?  ഓപ്പറേറ്റര്‍ക്ക് എട്ടിന്റെ പണി കൊടുക്കാം

ആധാറിന്റെ പേരില്‍ പണം വാങ്ങുന്നുണ്ടോ? ഓപ്പറേറ്റര്‍ക്ക് എട്ടിന്റെ പണി കൊടുക്കാം

ആധാര്‍ സേവനങ്ങള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഓപ്പറേറ്ററെ സസ്‌പെന്‍ഡ് ചെയ്യും. ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാര്‍ക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. യുഐഡിഎഐയെ ഇ-മെയില്‍ വഴിയോ ടോള്‍ ഫ്രീ നമ്പറായ 1947-വഴിയോ വ്യക്തികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ഐടി സഹമന്ത്രി  അറിയിച്ചു.

ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങളുടെ അപ്ഡേറ്റ് ഉള്‍പ്പെടെ ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് ആധാര്‍ ഓപ്പറേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ക്കശമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എന്റോള്‍മെന്റ് ഏജന്‍സികളെ തിരഞ്ഞെടുക്കുന്നത്.

വ്യക്തികളെ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിലേക്ക് എന്റോള്‍ ചെയ്യുന്നതും അവരുടെ വ്യക്തിഗത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതും ആധാര്‍ കേന്ദ്രങ്ങളുടെ ഉത്തരവാദിത്തമാണ്. ഇതിനായി രജിസ്ട്രാര്‍മാരുടെയും എന്റോള്‍മെന്റ് സെന്ററുകളുടെയും ശൃംഖലയെയാണ് യുഐഡിഎഐ ആശ്രയിക്കുന്നത്.

 

ആധാറിന്റെ പേരില്‍ പണം വാങ്ങുന്നുണ്ടോ? ഓപ്പറേറ്റര്‍ക്ക് എട്ടിന്റെ പണി കൊടുക്കാം

Share

Leave a Reply

Your email address will not be published. Required fields are marked *