കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം കേന്ദ്രം വര്‍ദ്ധിപ്പിക്കണം

കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി വര്‍ദ്ധിപ്പിച്ച് നല്‍കേണ്ടതുണ്ട്. സംസ്ഥാനത്ത് നിലവില്‍ 94 ലക്ഷം റേഷന്‍ കാര്‍ഡുകളാണുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 13.16 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് വര്‍ദ്ധിച്ചിട്ടുള്ളത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം റേഷന്‍ കാര്‍ഡുകളുടെ എണ്ണം ഒരു കോടി കടക്കും. നിലവില്‍ വാര്‍ഷിക ധാന്യ വിഹിതം 14.25 ലക്ഷം ടണ്ണാണ്. 2018ല്‍ 80.92 ലക്ഷം കാര്‍ഡുകളുണ്ടായിരുന്ന കാലത്ത് അനുവദിച്ചിരുന്ന അതേ ഭക്ഷ്യ ധാന്യമാണ് ഇപ്പോഴും കേരളത്തിന് അനുവദിക്കന്നത്. ഭക്ഷ്യ ഭദ്രതാ നിയമം വരുന്നതിന് മുന്‍പ് 16.25ലക്ഷം ടണ്ണായിരുന്നു. പിന്നീടത് വെട്ടിക്കുറച്ച് 14.25 ലക്ഷം ടണ്ണാക്കുകയായിരുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ജനങ്ങള്‍ക്കിത് വലിയ തിരിച്ചടിയാണ്. 2013ല്‍ 78 ലക്ഷം റേഷന്‍ കാര്‍ഡുകളുള്ളപ്പാേള്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷം അരിയും ഗോതമ്പുമടക്കം 24 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ലഭിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായാണ് റേഷന്‍ വിഹിതം വെട്ടിക്കുറച്ചത്.

യുപിഎ സര്‍ക്കാരില്‍ കെ.വി.തോമസ് കേന്ദ്രമന്ത്രിയായിരുന്ന ഘട്ടത്തില്‍ ഇപ്പോള്‍ ലഭിക്കുന്നതിലും അധികം രണ്ട് ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ലഭിച്ചിരുന്നു. അത് ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു.ഭക്ഷ്യധാന്യങ്ങള്‍ വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. റോഷന്‍ കാര്‍ഡുകളുടെ വര്‍ദ്ധനക്കനുസരിച്ച് റേഷന്‍ വിഹിതം കൂട്ടുകയും വേണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും, എം.പിമാരും, റേഷന്‍ വ്യാപാര രംഗത്തെ സംഘടനകളും സംയുക്തമായി ഇടപെടണം.

 

 

 

 

 

കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം കേന്ദ്രം വര്‍ദ്ധിപ്പിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *